കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

മോണോഫെറിക് ഇഞ്ചക്ഷന്റെ വിപണനത്തിനുള്ള അവകാശം സ്വന്തമാക്കി സൈഡസ്

മുംബൈ: ഇന്ത്യയിലും നേപ്പാളിലും മോണോഫെറിക് ഇഞ്ചക്ഷന്റെ വിപണനത്തിനുള്ള അവകാശം സ്വന്തമാക്കി സൈഡസ് ലൈഫ് സയൻസസ്. മുതിർന്ന രോഗികളിൽ അയണിന്റെ കുറവ് പരിഹരിക്കാൻ ഉപയോഗിക്കുന്ന കുത്തിവയ്പ്പാണ്‌ മോണോഫെറിക് (ഇരുമ്പ് ഐസോമാൽട്ടോസൈഡ്). ഇതിന്റെ വിപണനത്തിന് ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫാർമകോസ്മോസ് എ/എസിൽ നിന്ന് അവകാശം നേടിയതായി കമ്പനി അറിയിച്ചു.

അതേസമയം ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ സൈഡസ് ലൈഫ് സയൻസസ് വെളിപ്പെടുത്തിയിട്ടില്ല. അയണിന്റെ അഭാവം ഗുരുതരമായ ആരോഗ്യ സംരക്ഷണ വെല്ലുവിളിയാണെന്നും. സികെഡി (ക്രോണിക് കിഡ്നി ഡിസീസ്) രോഗികളുടെ ജീവിത നിലവാരത്തെ ഇത് കൂടുതൽ സ്വാധീനിക്കുമെന്നും സൈഡസ് ലൈഫ് സയൻസസ് പറഞ്ഞു.

യുഎസും യൂറോപ്പും ഉൾപ്പെടെ 30 രാജ്യങ്ങളിൽ മോണോഫെറിക് ലഭ്യമാണെന്നും. ലോഞ്ച് ചെയ്തതിനുശേഷം 28 ദശലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

X
Top