Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സൊമാറ്റോ ഇ-കൊമേഴ്സ് രംഗത്തേക്ക്

രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ (Zomato). ദീപീന്ദർ ഗോയൽ (Deepinder Goyal) സ്ഥാപിച്ച ഈ കമ്പനി ബിസിനസ് വികസനത്തിനുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്.

ഡയറക്ട്-ടു-കൺസ്യൂമർ (D2C) വിപണിയിലേക്ക് വളരാനാണ് കമ്പനിയുടെ ശ്രമം. വിവിധ ബ്രാൻഡുകളുടെ വൈവിദ്ധ്യമാർന്ന ഉല്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

സൊമാറ്റോയുടെ 10 മിനിറ്റ് ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് (Blinkit) വഴി കൂടുതൽ ബ്രാൻഡുകളെ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇ-കൊമേഴ്സ് മേഖലയിലെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഭീമമൻമാരുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ തന്നെയാണ് ഇന്ത്യൻ കമ്പനിയുടെ ഉദ്ദേശം.

D2C മേഖലയിലെ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനായി, സൊമാറ്റോ പുതിയ വിതരണ ശൃംഘലകൾ ആരംഭിച്ചു കൊണ്ടിരിക്കുന്നു. ഈ നീക്കത്തിലൂടെ ബ്രാൻഡഡ് ഉല്പന്നങ്ങൾ നേരിട്ട് സോഴ്സ് ചെയ്യാനും, ഇൻവെന്ററികൾ മാനേജ് ചെയ്യാനും കമ്പനിക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അതേ സമയ ഇൻവെന്ററി ഉടമസ്ഥത നേടി അടിസ്ഥാന ബിസിനസ് ആശയത്തിൽ നിന്ന് വ്യതിചലിക്കാനും കമ്പനി ഉദ്ദേശിക്കുന്നില്ല. D2C ബ്രാൻഡുകളിലെ ഉല്പന്നങ്ങളുടെ ഫ്ലോ ഉറപ്പു വരുത്തുക, അതിൽ മേൽനോട്ടം വഹിക്കുക എന്നതായിരിക്കും കമ്പനി ചെയ്യുക.

ബിസിനസ് സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി ഷിപ്റോക്കറ്റ് (Shiprocket) എന്ന ഇ-കൊമേഴ്സ് അധിഷ്ഠിത കമ്പനിയെ ഏറ്റെടുക്കാൻ സൊമാറ്റോ ആവർത്തിച്ച് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഷിപ്റോക്കറ്റിന് നിലവിൽ നിരവധി D2C ബ്രാൻഡുകളുമായി സഹകരണമുണ്ട്.

ഇപ്പോഴും ഈ വിഷയത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.

ബ്ലിങ്കിറ്റ് വഴി ഇ-കൊമേഴ്സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കമ്പനി വെയർ ഹൗസുകൾ ആരംഭിച്ചിട്ടുണ്ട്.

പൂക്കൾ, Earthen lamps, മറ്റ് മൂല്യവർധിത ഉല്പന്നങ്ങൾ എന്നിവ ബ്ലിങ്കിറ്റ് പ്ലാറ്റ്ഫോമിലൂടെ നിലവിൽ വില്പന നടത്തുന്നുണ്ട്. ചെറിയ ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ, Household goods, ബ്യൂട്ടി, പേഴ്സണൽ കെയർ ഉല്പന്നങ്ങൾ എന്നിവയിൽ ഇപ്പോൾത്തന്നെ ചുവടുറപ്പിച്ചിട്ടുള്ള ബ്ലിങ്കിറ്റ് വഴി D2C മേഖലയിലേക്ക് ബിസിനസ് വ്യാപനത്തിനുള്ള ശ്രമം സൊമാറ്റോയുടെ തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

ബ്രാൻഡുകളുമായി നേരിട്ട് സഹകരിച്ച്, ബ്ലിങ്കിറ്റ് വഴി വില്പന സൗകര്യം ഒരുക്കുന്നതിലൂടെ കമ്പനിക്ക് വിതരണ ശൃംഘലകളിൽ കൂടുതൽ നിയന്ത്രണം കൈവരും. അതിവേഗം വളരുന്ന ഇ-കൊമേഴ്സ് രംഗത്ത്, ഇത്തരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ വളർച്ച കൈവരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഫുഡ് ഡെലിവറി എന്ന അടിസ്ഥാന ബിസിനസിൽ നിന്ന് വികസിച്ച് D2C മേഖലയിലേക്ക് സൊമാറ്റോ കരുതിക്കൂട്ടി എത്തുകയാണ്. ഇതോടെ ഈ മേഖലയിൽ മത്സരം കനക്കും.

നിലവിലുള്ള എസ്റ്റാബ്ലിഷ്ഡ് ആയ കമ്പനികൾ ബിസിനസിൽ നൂതനവും, വേറിട്ടതുമായ ചുവടുകൾ വെക്കേണ്ടതായും വരും.

X
Top