മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

സൊമാറ്റോക്ക് ലാഭ വളർച്ച 1,000 ശതമാനം; ടാർഗറ്റ് വില ഉയർത്തി ജെഫ്രീസ്

മുംബൈ: ജൂൺ പാദത്തിൽ ഇന്ത്യൻ കമ്പനികളുടെ ലാഭ വളർച്ച കുറഞ്ഞെങ്കിലും സൊമാറ്റോയും മറ്റ് 10 കമ്പനികളും 1,000 ശതമാനം ലാഭ വളർച്ച കൈവരിച്ചിട്ടുണ്ട്.

പ്രതിവർഷം പ്രകടനം താരതമ്യം ചെയ്താൽ സൊമാറ്റോയുടെ ജൂൺ പാദത്തിലെ ലാഭം 12,550 ശതമാനമാണ്. ജൂൺ പാദത്തിൽ ഏറ്റവുമധികം ലാഭം നേടിയ കമ്പനിയാണ് സൊമാറ്റോ.

2025 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ആണ് 12,550 ശതമാനം ലാഭ വളർച്ച നേടി സൊമാറ്റോയുടെ മുന്നേറ്റം. ഓഹരികളും കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറ്റം നടത്തിയിരുന്നു. അടുത്തിടെ പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിംഗും ഇവൻ്റ് ബിസിനസും സൊമാറ്റോ ഏറ്റെടുത്തിരുന്നു.
2,048 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കൽ.

2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ രണ്ടു കോടി രൂപയായിരുന്ന കമ്പനിയുടെ ലാഭം 253 കോടി രൂപയായി കുതിച്ചുയർന്നു. അടുത്തിടെ ജെഫ്രീസ് സൊമാറ്റോയുടെ ടാർഗറ്റ് വില ഉയർത്തിയിരുന്നു.

ഓഹരി വിലയിലെ മുന്നേറ്റം കണക്കിലെടുക്കുമ്പോൾ 25 -33 ശതമാനം വരെ ഓഹരി വില ഉയരുമെന്നാണ് ജെഫ്രീസ് നൽകുന്ന സൂചന. നൽകിയിരിക്കുന്ന ടാർഗറ്റ് വില 350 രൂപയാണ്. സൊമാറ്റോയുടെ വിപണി മൂല്യം 2.3 ലക്ഷം കോടി രൂപയാണ്.

പ്രാഥമികമായി ഭക്ഷ്യ വിതരണ രംഗത്തായിരുന്നെങ്കിലും മറ്റ് മേഖലകളിലേക്കുമുള്ള സൊമാറ്റോയുടെ ബിസിനസ് ചുവട് മാറ്റം ഐപിഒയ്ക്ക് ശേഷമുള്ള സൊമാറ്റോയുടെ പ്രകടനത്തിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ട്.

നിലവിലെ നിലവാരത്തിൽ നിന്ന് വില ഉയരുമെന്ന അനുമാനത്തിനു പിന്നിൽ പ്രകടനത്തിലെ ഈ മാറ്റവുമുണ്ട്.

X
Top