ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സീ-സോണി ലയനം: അനുമതി പുനഃപരിശോധിക്കാന്‍ ഓഹരി വിപണികള്‍ക്ക് നിര്‍ദേശം നല്‍കിയ എന്‍സിഎല്‍ടി ഉത്തരവ് എന്‍സിഎല്‍എടി റദ്ദാക്കി

ന്യൂഡല്‍ഹി : സീ-സോണി ലയനത്തിനുള്ള അംഗീകാരങ്ങള്‍ പുനഃപരിശോധിക്കാന്‍ എക്സ്ചേഞ്ചുകളോടാവശ്യപ്പെട്ട എന്‍സിഎല്‍ടി ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി) റദ്ദാക്കി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ചിന്റെ മെയ് 11 ലെ ഉത്തരവ് ജസ്റ്റിസ് രാകേഷ് കുമാര്‍, സാങ്കേതിക അംഗം അലോക് ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാക്കാലുള്ള ഉത്തരവില്‍ റദ്ദാക്കുകയായിരുന്നു. കല്‍വര്‍ മാക്‌സ് (മുമ്പ് സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ എന്നറിയപ്പെട്ടിരുന്നു) -സീ ലയനം 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മീഡിയ ഭീമനെ സൃഷ്ടിക്കാന്‍ കാരണമാകും.

എന്‍സിഎല്‍ടി ഓര്‍ഡറിനെ സീ ലിമിറ്റഡാണ് അപ്ലെറ്റ് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്തത്. തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ മതിയായ അവസരം ലഭ്യമായില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും മത്സരേതര വിഷയങ്ങളില്‍ വിധി പറയാന്‍എന്‍സിഎല്‍ടിക്ക് അധികാരമില്ലെന്നും സീ വാദിച്ചു.

.2021 ഡിസംബറിലാണ് സീയും സോണിയും തമ്മില്‍ ലയന കരാര്‍ ഒപ്പിട്ടത്. നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം, ലയന ശേഷം സോണി പിക്ചേഴ്സ് എന്റര്‍ടൈന്‍മെന്റിന് സംയോജിത കമ്പനിയില്‍ 50.86 ശതമാനം ഓഹരികളുണ്ടാകും.

സീയുടെ സ്ഥാപകര്‍ക്ക് 3.99 ശതമാനവും ബാക്കി 45.15 ശതമാനം പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഓഹരിയുടമകളുടേതുമായിരിക്കും. എസ്സെല്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 1,100 കോടി രൂപയുടെ മത്സരേതര ഫീസും സോണി നല്‍കും.

X
Top