വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

സാഗ്‌ള്‍ പ്രീ പെയിഡ്‌ നേട്ടമില്ലാതെ ലിസ്റ്റ്‌ ചെയ്‌തു

ഫിന്‍ടെക്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാഗ്‌ള്‍ പ്രീ പെയിഡ്‌ ഓഷ്യന്‍ സര്‍വീസസ്‌ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ടു. 164 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി ഇന്ന്‌ എന്‍എസ്‌ഇയില്‍ അതേ വിലയിലാണ്‌ വ്യാപാരം തുടങ്ങിയത്‌.

ബിഎസ്‌ഇയില്‍ 162 രൂപയ്‌ക്കാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. പ്രതീക്ഷിച്ച നിലവാരത്തിലുള്ള ലിസ്റ്റിംഗ്‌ തന്നെയാണ്‌ നടന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം പൂജ്യത്തോട്‌ അടുത്തിരുന്നു.

ലിസ്റ്റിംഗിനു ശേഷം 156 രൂപ വരെ ഇടിഞ്ഞ ഓഹരി പിന്നീട്‌ 171 രൂപ വരെ ഉയരുകയും ചെയ്‌തു. സെപ്‌റ്റംബര്‍ 14 മുതല്‍ 18 വരെയായിരുന്നു സാഗ്‌ള്‍ പ്രീ പെയിഡ്‌ ഓഷ്യന്‍ സര്‍വീസസിന്റ ഐപിഒ. 563 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌.

ഐപിഒക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 12.57 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. നിക്ഷേപക സ്ഥാപനങ്ങള്‍ 16.73 മടങ്ങും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ 8.85 മടങ്ങും ചില്ലറ നിക്ഷേപകര്‍ 5.94 മടങ്ങുമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഫിന്‍ടെക്‌ മേഖലയിലാണ്‌ സാഗ്‌ള്‍ പ്രീ പെയിഡ്‌ ഓഷ്യന്‍ സര്‍വീസസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുക ഉപഭോഗ്‌തൃ അടിത്തറ വിപുലമാക്കുന്നതിനും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ചെലവ്‌ നിറവേറ്റുന്നതിനും കടം തിരിച്ചടക്കുന്നതതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

2022-23 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനം 554.57 കോടി രൂപയും ലാഭം 22.90 കോടി രൂപയുമാണ്‌. വരുമാനത്തിന്റെ 4.13 ശതമാനമാണ്‌ ലാഭം.

X
Top