രാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

മൊത്തവില സൂചിക പണപ്പെരുപ്പം ഏഴര വര്‍ഷത്തെ താഴ്ചയില്‍, തുടര്‍ച്ചയായ രണ്ടാം മാസവും നെഗറ്റീവായി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം 2015 നവംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലെത്തി. 2020 ജൂലൈയ്ക്ക് ശേഷം ഏപ്രിലില്‍ ആദ്യമായി നെഗറ്റീവ് രേഖപ്പെടുത്തിയ ഡബ്ല്യുപിഐ (മൊത്ത വില സൂചിക പണപ്പെരുപ്പം) മെയില്‍ -3.48 ശതമാനമാകുകയായിരുന്നു. -0.92 ശതമാനമായിരുന്നു ഏപ്രിലിലെ റീഡിംഗ്.

ഇതോടെ തുടര്‍ച്ചയായ രണ്ടാംമാസം ഡബ്ല്യുപിഐ നെഗറ്റീവായി. മാര്‍ച്ചില്‍ 29 മാസത്തെ താഴ്ചയായ 1.34 ശതമാനമായിരുന്നു ഡബ്ല്യുപിഐ. ധാതു എണ്ണകള്‍, അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, അസംസ്‌കൃത പെട്രോളിയം, പ്രകൃതിവാതകം, രാസ, രാസ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് മൊത്തം വിലയില്‍ പ്രതിഫലിച്ചത്.

ഉത്പന്ന മൊത്ത പണപ്പെരുപ്പം ഏപ്രിലിലെ -2.42 ശതമാനത്തില്‍ നിന്ന് 2.97 ശതമാനമായപ്പോള്‍ ഭക്ഷ്യോത്പന്ന പണപ്പെരുപ്പം 0.17 ശതമാനത്തില്‍ നിന്നും -1.59 ശതമാനമായും ഇന്ധന,വൈദ്യുതി പണപ്പെരുപ്പം -2.43 ശതമാനത്തില്‍ നിന്ന് -2.62 ശതമാനമായും കുറയുകയായിരുന്നു.ഡബ്ല്യുപിഐയിലെ പ്രതിമാസ മാറ്റം -0.86 ശതമാനമാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) എല്ലാ മാസവും 14ന് മൊത്തവില സൂചിക കണക്കുകള്‍ പുറത്തിറക്കുന്നു.

മൊത്തവിലയിടിവ് കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. വരുമാനത്തിലെ കുറവ് ഇതുമൂലം പരിഹരിക്കപ്പെടും. ഉത്പാദന ചെലവ് കുറയുന്നത് കാരണം ചില്ലറ പണപ്പെരുപ്പവും മിതമാകും.2022 മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു.

തുടര്‍ച്ചയായ 18 മാസത്തിനുശേഷം 2022 ഒക്ടാബറിലാണ് പിന്നീട് ഒറ്റ അക്കത്തിലെത്തുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് മെയില്‍ 4.25 ശതമാനമായി കുറഞ്ഞിട്ടുണ്ട്.ഏപ്രിലിത് 4.7 ശതമാനമായിരുന്നു.

X
Top