ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

സെബിയുടെ പുതിയ നിബന്ധനകളിൽ ആശങ്ക

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കുറെ മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ചെറുകിട നിക്ഷേപകർക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം ദിവസവും ഉണ്ടാകുന്നത് തിരിച്ചറിഞ്ഞാണ് ഈ മാറ്റം കൊണ്ടുവരുന്നത്.

എന്നാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ മൂലം എൻ എസ് ഇ, ബി എസ് ഇ പോലുള്ള അംഗീകൃത ഓഹരി എക്സ്ചേഞ്ചുകളിൽ നിന്ന് ഡബ്ബ ട്രേഡിങ്ങിലേക്ക് പണം ഒഴുകുമോ എന്ന ആശങ്ക ഓഹരി വിപണി നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.

ഫ്യൂച്ചറുകളിലും ഓപ്‌ഷനുകളിലും പ്രത്യേകിച്ച് വ്യക്തിഗത നിക്ഷേപകരുടെ വ്യാപാരം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഡെറിവേറ്റീവ് വിഭാഗത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിന് സെബി നിരവധി നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്.

അവയിൽ പലതും വിപരീത ഫലങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരും, ബ്രോക്കർമാരും, വ്യാപാരികളും.

നിക്ഷേപകരുടെ സംരക്ഷണം വർധിപ്പിക്കുന്നതിനും വിപണി സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിർദ്ദിഷ്ട നടപടികൾ ലക്ഷ്യമിടുന്നത്. ഡെറിവേറ്റീവ് കരാറിന്റെ വലുപ്പം 15 ലക്ഷം മുതൽ 20 ലക്ഷം രൂപയായി വർധിപ്പിക്കാൻ സെബി ശുപാർശ ചെയ്തിട്ടുണ്ട്. ഇത് ആറ് മാസത്തിന് ശേഷം 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വർധിപ്പിക്കാം എന്ന സൂചനകളുമുണ്ട്.

നിലവിൽ, ഡെറിവേറ്റീവ് കരാറുകൾക്ക് ഏറ്റവും കുറഞ്ഞ കരാർ വലുപ്പം 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. ബ്രോക്കർമാർക്ക് ഇടപാടുകാരിൽ നിന്ന് മുൻകൂറായി ഓപ്ഷൻ പ്രീമിയങ്ങൾ ശേഖരിക്കാമെന്ന് റഗുലേറ്റർ നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ സെബിയുടെ ഈ നിർദേശങ്ങൾ ഓപ്ഷൻസ് വ്യാപാര തോത് കുറയ്ക്കില്ലെന്നും, ഫ്യൂച്ചേഴ്സ് വ്യാപാര തോത് കുറയ്ക്കുമെന്നും സെറോദ സി ഇ ഓ നിധിൻ കാമത്ത് അഭിപ്രായപ്പെട്ടു.

ഓപ്ഷൻ വ്യാപാരികളേക്കാൾ ഫ്യൂച്ചർ വ്യാപാരികൾക്കാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പണം കൂടുതൽ ലഭിക്കാനുള്ള സാധ്യത. ഓഹരിയിലെ നികുതി വർധന നിർദേശവും(എസ് ടി ടി), 20 ലക്ഷം രൂപ വരെയുള്ള കരാർ വലിപ്പത്തെ കുറിച്ചുള്ള നിർദേശവും കൂടുതൽപ്പേരെ ഫ്യൂച്ചറുകളിൽ നിന്നും ഓപ്ഷൻ വ്യാപാരത്തിലേക്ക് എത്തിക്കാനാണ് സാധ്യത എന്ന ആശങ്കയും നിധിൻ കാമത്ത് പങ്കു വെക്കുന്നു.

ഡെറിവേറ്റീവ് മാർക്കറ്റിലെ റീട്ടെയിൽ നിക്ഷേപകരുടെ യുക്തിരഹിതമായ അമിതാവേശം തടയാനാണ് സെബി കടുത്ത നടപടികൾ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇത് ‘വെളുക്കാൻ തേച്ചത് പാണ്ടാകുമോ’ എന്ന രീതിയിൽ കാര്യങ്ങളെ എത്തിക്കുമോ എന്ന സംശയവും ഓഹരി വിപണി വ്യാപാരികളിൽ പലർക്കുമുണ്ട്.

ഇതുകൂടാതെ പുതിയ നിർദേശങ്ങൾ ഡബ്ബ ട്രേഡിങ്ങ് കൂട്ടുമെന്ന് പല ഓഹരി വിപണി വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഡബ്ബ ട്രേഡിങ്ങ്
ഇന്ത്യയുടെ സാമ്പത്തിക വിപണിയിൽ വർഷങ്ങളായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് ഡബ്ബ വ്യാപാരം. ഇത് ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും വിപണിയിൽ കുഴപ്പമുണ്ടാക്കുകയും, അനധികൃത ഫണ്ടിങും,നികുതി വെട്ടിപ്പും നടത്താൻ സഹായിക്കുന്ന ഒരു മാർഗമാണ്.

യഥാർത്ഥ ഓഹരി ഇടപാട് നടത്താതെ ഒരു ഓഹരി വിലയുടെ നീക്കത്തിനനുസരിച്ച് ബെറ്റ് വെക്കലാണ് ഡബ്ബ ട്രേഡിങിൽ നടക്കുന്നത്. ഉദാഹരണത്തിന് xyz എന്ന ഓഹരിക്ക് ഇന്ന് 1000 രൂപക്ക് പന്തയം വെക്കുകയാണെന്ന് സങ്കൽപ്പിക്കുക.

ഈ ഓഹരിക്ക് 1500 രൂപ എന്ന് പറയുകയാണെങ്കിൽ ആ ഓഹരി 1500 രൂപ വരെ ഉയർന്നാൽ പന്തയം വെച്ചയാൾക്ക് 500 രൂപ ലാഭം കിട്ടും. മറിച്ചു വില കുറയുകയാണെങ്കിൽ ഡബ്ബ ട്രേഡിങ്ങ് നടത്തുന്ന ബ്രോക്കർക്ക് ഈ തുക നൽകണം.

സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെയല്ലാതെ നിയമ വിരുദ്ധമായി നടത്തുന്ന ഒരു ചൂതാട്ടമാണ് ഡബ്ബ ട്രേഡിങ്ങ് എന്ന് പറയാം. നിയമ വിരുദ്ധമായി,സെബി പോലുള്ള ഏജൻസികളൊന്നും നിയന്ത്രിക്കാനില്ലാതെ നടത്തുന്ന ഡബ്ബ ട്രേഡിങ്ങ് കേന്ദ്രങ്ങൾ പോലീസ് കണ്ടുപിടിച്ചു എന്ന വാർത്ത ഇടക്ക് വരാറുണ്ട്.

വളരെ അപകടം പിടിച്ച ഡബ്ബ ട്രേഡിങ്ങ് പോലുള്ള അനധികൃത പരിപാടികൾ നടത്തരുതെന്ന് പലപ്പോഴും സെബിയുടെയും, എൻ എസ് ഇ യുടെയും, ബി എസ് ഇ യുടെയും മുന്നറിയിപ്പ് ഉണ്ടാകാറുണ്ടെങ്കിലും പലരും ഇത് വകവെക്കാതെ ഇതിൽ ചെന്ന് ചാടുന്നവരാണ്.

ഡബ്ബ ട്രേഡിങ്ങ് നടത്തുന്ന പലർക്കും ഇത് നിയമ വിരുദ്ധമാണ് എന്ന കാര്യം പോലും അറിയില്ല എന്ന റിപ്പോർട്ടുകളുമുണ്ട്. ഇപ്പോൾ ഡബ്ബ ട്രേഡിങ്ങുകൾക്ക് ആപ്പുകൾ വരെ സുലഭമാണ്. ഇത്തരം ആപ്പുകളുടെ പരസ്യങ്ങളും ഇപ്പോൾ വരുന്നുണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം.

ഓഹരി വിപണിയിൽ നിന്നും വൻ ലാഭം നൽകാം എന്ന വാഗ്ദാനം നൽകി അറിവില്ലാത്തവർ ഈ ഡബ്ബ ട്രേഡേഴ്സിന്റെ കെണിയിൽ വീഴാറുണ്ട്. ചതിയിൽപ്പെട്ടാൽ തന്നെ നിയമ വിരുദ്ധ ഇടപാടായതിനാൽ ആരോടും പരാതിപ്പെടാനും സാധിക്കില്ല.

ഡബ്ബ ബ്രോക്കർമാർ പലപ്പോഴും ഇടപാടുകാർക്ക് ലാഭമുണ്ടായാൽ പണം നൽകാതെ ഒഴിഞ്ഞുമാറുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വരുമാന രേഖകൾ ഇല്ലാത്തതിനാൽ ഡബ്ബ വ്യാപാരികൾക്ക് നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാം.അവരുടെ ട്രേഡുകളിൽ കമ്മോഡിറ്റി ട്രാൻസാക്ഷൻ ടാക്സ് (സിടിടി)അല്ലെങ്കിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി)നൽകേണ്ടതില്ല.

1 ‘ഡബ്ബ ട്രേഡിങ്’ പത്ത് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

X
Top