ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറച്ച് ലോകബാങ്ക്

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.3 ശതമാനമാകുമെന്ന് ലോകബാങ്ക്. നേരത്തെ കണക്കാക്കിയ 6.6 ശതമാനത്തില്‍ നിന്നും കുറവ്. ഉപഭോഗത്തിലും വരുമാനത്തിലുമുണ്ടാകുന്ന വരള്‍ച്ചയാണ് വിലങ്ങുതടിയാകുന്നത്.

പണപ്പെരുപ്പം, 6.6 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി ചുരുങ്ങുമ്പോള്‍ 5.2 ശതമാനത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) യാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി 6-6.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു,’ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നേരത്തെ കുറച്ചിരുന്നു. 6 ശതമാനം ജിഡിപി വളര്‍ച്ചയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും ലോകബാങ്ക് നിരീക്ഷിച്ചു.

X
Top