യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാൻ ഇന്ത്യഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

ബിഎച്ച്പിയുമായുള്ള ലയനത്തിന് വുഡ്‌സൈഡിന് ഓഹരി ഉടമകളുടെ അംഗീകാരം

ബ്രിസ്‌ബെയ്ൻ: ബിഎച്ച്പി ഗ്രൂപ്പിന്റെ (BHP.AX) പെട്രോളിയം വിഭാഗവുമായി ലയിച്ച് 40 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി രൂപീകരിക്കുന്നതിന് വുഡ്‌സൈഡ് പെട്രോളിയത്തിന്റെ (WPL.AX) ഓഹരി ഉടമകൾ അംഗീകാരം നൽകി. മികച്ച 10 ആഗോള സ്വതന്ത്ര എണ്ണ-വാതക ഉൽപ്പാദകരിൽ ഒരാളായി മാറുക എന്നതാണ് ഈ ലയനത്തിലൂടെ തങ്ങൾ ലക്ഷ്യമടിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഓഹരി ഉടമകളിൽ നിന്ന് ലഭിച്ച പ്രോക്‌സി, ഡയറക്ട് വോട്ടുകളിൽ 97 ശതമാനവും കരാറിന് അനുകൂലമായിരുനെന്ന് വുഡ്‌സൈഡ് അറിയിച്ചു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാനുള്ള മുൻനിര ആഗോള ഖനന കമ്പനിയായ ബിഎച്ച്പിയുടെ ശ്രമത്തെ സഹായിക്കുന്നതാണ് ഈ ലയനം. അതേസമയം വുഡ്‌സൈഡിനെ തങ്ങളുടെ എണ്ണ-വാതക ഉൽപ്പാദനം ഇരട്ടിയാക്കാനും, വളർച്ചയ്ക്കുള്ള ധനസഹായം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. ലയനത്തോടെ വുഡ്‌സൈഡിന്റെ ഓഹരികൾ ബിഎച്ച്‌പിക്ക് നൽകുമെന്നും, ലയിപ്പിച്ച ഗ്രൂപ്പിൽ ബിഎച്ച്‌പി നിക്ഷേപകർക്ക് 48 ശതമാനം ഓഹരി ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ, ഈ കമ്പനിക്ക് ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, സെനഗൽ, ട്രിനിഡാഡ് എന്നിവിടങ്ങളിൽ ആസ്തി ഉണ്ടായിരിക്കും.

X
Top