സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

മധ്യപ്രദേശില്‍ നിക്ഷേപത്തിനൊരുങ്ങി വണ്ടര്‍ലാ

രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ മധ്യപ്രദേശിലും നിക്ഷേപത്തിനൊരുങ്ങുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അമ്പത് ഏക്കര്‍ സ്ഥലത്ത് 150 കോടി രൂപയുടെ നിക്ഷേപത്തിനായാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

ഇന്‍വെസ്റ്റ് മധ്യപ്രദേശ് എന്ന ആഗോള നിക്ഷേപ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഏകദേശം 2,000 കോടി രൂപയാണ് വണ്ടർലാ ഹോളിഡേയ്സ് ലിസ്റ്റഡിൻറെ വിപണി മൂല്യം.

നിലവില്‍ കൊച്ചി, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലാണ് വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കുകളുള്ളത്.

തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലെ പദ്ധതികളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

X
Top