ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

വായ്പാ വിതരണത്തിൽ റെക്കോർഡിട്ട് വനിതാ വികസന കോർപ്പറേഷൻ

കൊച്ചി: വനിത, ട്രാൻസ്‌ജെൻഡർ സംരംഭകർക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ റെക്കാഡ് തുക വായ്പ നൽകിയെന്ന് കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.സി. റോസക്കുട്ടി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 339.98 കോടി രൂപയാണ് വായ്പയായി നൽകിയത്. 36 വർഷത്തെ പ്രവർത്തനത്തിനിടെ കോർപ്പറേഷൻ വായ്പയായി നൽകിയ ഏറ്റവും ഉയർന്ന പ്രതിവർഷ തുകയാണിത്.

സംസ്ഥാനമൊട്ടാകെ 35,015 വനിതാ ഗുണഭോക്താക്കൾക്ക് വായ്പ നൽകി. 212.32 കോടി രൂപയുടെ തിരിച്ചടവും റെക്കാഡ് നേട്ടമാണ്.

വിവിധ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ സൂക്ഷ്മ, ചെറുകിട, സംരംഭക മേഖലയിലെ വനിതാ സംരംഭകർക്ക് 30 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശയിൽ കോർപ്പറേഷൻ വായ്പ നൽകുന്നുണ്ട്.

ആറ് ദിവസം നീണ്ടുനിൽക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ വനിതകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സ്വന്തമായി യൂണിറ്റുകൾ ആരംഭിക്കാനും കോർപ്പറേഷൻ അവസരമൊരുക്കുന്നു.

X
Top