മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

ട്രെന്‍ഡ് ബുള്ളിഷെന്ന് വിലയിരുത്തല്‍

മുംബൈ: മെയ് 30 ന് നിഫ്റ്റി ഏകീകരണത്തിലായെന്ന് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, ജതിന്‍ ഗെഡിയ പറയുന്നു. പിന്നീട് ഏകദേശം 35 പോയിന്റ് ഉയര്‍ന്ന് പോസിറ്റീവ് നോട്ടില്‍ ക്ലോസ് ചെയ്തു. പ്രവണത ബുള്ളിഷാണ്.

” കുത്തനെയുള്ള മുന്നേറ്റത്തിന് ശേഷം, നിഫ്റ്റി ഏകീകരണത്തിന് സാക്ഷ്യം വഹിക്കുന്നത് ഒരു ബുള്ളിഷ് അടയാളമാണ്. റേഞ്ച്-ബൗണ്ട് പ്രൈസ് ആക്ഷന്‍ സമയത്ത്, സൂചിക സ്വയം ഒരു അടിസ്ഥാനം തയ്യാറാക്കുകയും അപ്മൂവിന്റെ അടുത്ത ഘട്ടത്തിന് വേദിയൊരുക്കുകയും ചെയ്തു,” ഗെഡിയ ചൂണ്ടിക്കാട്ടി.

അതേസമയം, മണിക്കൂര്‍ വീതമുള്ള മൊമെന്റം ഇന്‍ഡിക്കേറ്ററിന് നെഗറ്റീവ് ക്രോസ്ഓവറുള്ളത് ഏകീകരണം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ്. അടുത്ത ദിവസങ്ങളില്‍ റേഞ്ച്-ബൗണ്ട് മാര്‍ക്കറ്റ് തുടരും. ഉയര്‍ന്ന ഗ്യാപ് അപ്പിന് ശേഷം മൊമെന്റം ഇന്‍ഡിക്കേറ്ററിന്റെ പിന്തുണയില്ലാതെ ഉയര്‍ന്ന തലം നിലനിര്‍ത്താനാകില്ല.

എന്തായാലും സൂചിക വീണ്ടും ഉയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏകീകരണം പുതിയ ലോംഗ് പൊസിഷനുകള്‍ ആരംഭിക്കുന്നതിനുള്ള അവസരം നല്‍കും. 18705 – 18735 ലെവലില്‍ ഉടനടി പ്രതിരോധം രൂപപ്പെടുമ്പോള്‍ 18570 – 18500 ലായിരിക്കും പിന്തുണ.

X
Top