ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

പ്രതീക്ഷയ്ക്കൊത്തുയരാതെ വിപ്രോ നാലാംപാദം

ബെംഗളൂരൂ: പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ അറ്റാദായം 0.4 ശതമാനം ഇടിഞ്ഞു.മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ ഏകീകൃത അറ്റാദായം 3,074 കോടി രൂപയായി കുറയുകയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3,087 കോടി രൂപയായിരുന്നു അറ്റാദായം.

ഏകീകൃത പ്രവര്‍ത്തന വരുമാനം 11 ശതമാനം വര്‍ധനവില്‍ 23,190 കോടി രൂപയായിട്ടുണ്ട്. സ്ഥിരമായ കറന്‍സിയുടെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച തുടര്‍ച്ചയായി 0.6 ശതമാനം കുറഞ്ഞപ്പോള്‍ വര്‍ഷം തോറും 6.5 ശതമാനമായി കൂടി. വരുമാനത്തില്‍ 13 ശതമാനം വര്‍ധനവും ഏകീകൃത ലാഭത്തില്‍ 2.2 ശതമാനം വര്‍ധനവുമാണ് പ്രതീക്ഷിച്ചിരുന്നത്.

ഐടി സേവന വിഭാഗത്തിന്റെ വരുമാനം 4 ശതമാനം കൂടി 2823 മില്യണ്‍ ഡോളറായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ ഐടി സേവന വരുമാനം സ്ഥിരമാണ്. പ്രവര്‍ത്തന മാര്‍ജിനും 16.3 ശതമാനത്തില്‍ തുടര്‍ന്നു.

29.96 കോടിയുടെ ഓഹരി തിരിച്ചുവാങ്ങലിനും ഡയറക്ടര്‍ ബോര്‍ഡ് പച്ചക്കൊടി വീശിയിട്ടുണ്ട്. 12,000 കോടി രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. 445 രൂപ നിരക്കില്‍ മൊത്തം പെയ്ഡപ്പ് കാപിറ്റലിന്റെ 4.91 ശതമാനം തിരിച്ചുവാങ്ങും.

X
Top