നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വോഡഫോണ്‍ ഐഡിയ 5ജി ഇനിയും വൈകിയേക്കും

മുംബൈ: വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) ഇന്ത്യയില്‍ 5ജി സേവനം ലഭിക്കുന്നതിനായി 5ജി സാങ്കേതിക ഉപകരണങ്ങള്‍ കടമായി നല്‍കില്ലെന്ന് എറിക്‌സണ്‍, നോക്കിയ എന്നീ കമ്പനികള്‍.

ഇതിനോടകം 3,500-4000 കോടി രൂപ വായ്പാ കുടിശികയുള്ളതിനാലാണ് വായ്പയായി അവ നല്‍കാനാകില്ലെന്ന് ഇരു കമ്പനികളും വോഡഫോണ്‍ ഐഡിയയെ അറിയിച്ചതെന്ന് ‘ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

വോഡഫോണ്‍ ഐഡിയക്ക് 5ജി ആരംഭിക്കുന്നതിനായി 5ജി സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇപ്പോള്‍ അവ വാങ്ങാനായാല്‍ നവംബര്‍-ഡിസംബറിനുള്ളില്‍ 5ജി ആരംഭിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. അല്ലെങ്കില്‍ 2024 വരെ കമ്പനി 5ജിക്കായി കാത്തിരിക്കേണ്ടി വന്നേക്കും.

5ജിയുടെ സാങ്കേതിക ഉപകരണങ്ങള്‍ ലഭിക്കുന്നതിനായി ഓപ്പണ്‍ ആര്‍.എ.എന്‍ വിതരണക്കാരായ മാവെനീര്‍, സാംസംഗ് എന്നിവരുമായും വോഡഫോണ്‍ ഐഡിയ ചര്‍ച്ച നടത്തുന്നുണ്ട്.

വോഡഫോണ്‍ ഐഡിയ സ്വകാര്യ ഇക്വിറ്റി കമ്പനികളില്‍ നിന്ന് 20,000 കോടി രൂപ ഉടന്‍ സമാഹരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെലിനും പ്രധാനമായും 5ജി സാങ്കേതിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് നോക്കിയയും എറിക്‌സണുമാണ്.

നോക്കിയയില്‍ നിന്ന് കൂടുതല്‍ 5ജി സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 13,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നീക്കങ്ങളും ജിയോ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

X
Top