
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ മാനുവല്‍ വെരിഫിക്കേഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പില്‍ നിന്ന് ഇ-മെയിലുകള്‍ ലഭിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക! ഇത് ഒരു തട്ടിപ്പ് അല്ലെങ്കില്‍ ഫിഷിംഗ് ഇ-മെയില്‍ ആകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഈ വര്‍ഷം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം തുടങ്ങിയതോടെ, സൈബര്‍ കുറ്റവാളികള്‍ നിരവധിയാളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ഇ-മെയിലുകള്‍ അയച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.
‘മാനുവല്‍ വെരിഫിക്കേഷന്‍’ അല്ലെങ്കില്‍ ‘ഇ-വെരിഫിക്കേഷന്‍’ എന്ന പേരില്‍, ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ, വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ നല്‍കാനോ, അല്ലെങ്കില്‍ എന്തെങ്കിലും രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെട്ടാണ് മെയില്‍ അയയ്ക്കുന്നത്.
വ്യാജ സന്ദേശം; പിഐബി മുന്നറിയിപ്പ്
ഈ ഇ-മെയിലുകള്‍ വ്യാജമാണെന്ന് സര്‍ക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും, ഇ-മെയില്‍, എസ്എംഎസ്,
അല്ലെങ്കില്‍ ഫോണ്‍ കോളുകള്‍ വഴി വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. ആദായനികുതി വകുപ്പ് വ്യക്തിഗത വിവരങ്ങള്‍ ഇ-മെയില്‍ വഴി ആവശ്യപ്പെട്ടേക്കാം.
എന്നാല്‍, പിന്‍ നമ്പറുകള്‍, പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, അല്ലെങ്കില്‍ മറ്റ് സാമ്പത്തിക അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സമാന വിവരങ്ങളൊന്നും അവര്‍ ഇ-മെയില്‍ വഴി ആവശ്യപ്പെടില്ല.
എന്താണ് ‘ഫിഷിംഗ്’?
ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ വിശ്വസനീയമായ ഒരു സ്ഥാപനമായി ചമഞ്ഞ്, യൂസര്‍നെയിം, പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന പ്രക്രിയയാണ് ഫിഷിംഗ്.
ഇ-മെയില്‍ അല്ലെങ്കില്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് വഴിയാണ് ഇത് സാധാരണയായി നടക്കുന്നത്. ഇത് പലപ്പോഴും ഉപയോക്താക്കളെ യഥാര്‍ത്ഥ വെബ്‌സൈറ്റിന് സമാനമായ രൂപവും ഭാവവുമുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുകയും അവിടെ വിവരങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
ഫിഷിംഗ് മെയില്‍ ലഭിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മറുപടി നല്‍കരുത്: അത്തരം ഇ-മെയിലുകള്‍ക്ക് ഒരു കാരണവശാലും മറുപടി അയക്കരുത്.
അറ്റാച്ച്മെന്റുകള്‍ തുറക്കരുത്: അറ്റാച്ച്മെന്റുകളില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ നശിപ്പിക്കുന്ന വൈറസുകള്‍ പോലുള്ള കോഡുകള്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.