കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

200 രൂപ നോട്ട് നിരോധിക്കുമെന്ന വാർത്തകൾക്ക് പിന്നിലെ വസ്തുതയെന്ത് ?

2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ ചില വൈബ് സൈറ്റുകളിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും നിറയുന്നത്. 200 രൂപയു​ടെ നോട്ട് ഉടൻ ആർ.ബി.ഐ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ സർക്കുലേറ്റ് ചെയ്യുന്ന കറൻസികൾ 200 രൂപയുടേയും 500 രൂപയുടേതുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ 200 രൂപയുടെ കള്ളനോട്ടുകൾ വ്യാപിക്കു​ന്നുവെന്ന് ആർ.ബി.ഐ വിലയിരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനാൽ നോട്ട് പിൻവലിക്കുമെന്നാണ് ചില വാർത്ത വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, ആർ.ബി.ഐയുടെ ഭാഗത്ത് നിന്നും നോട്ട് പിൻവലിക്കുന്നത് സംബന്ധിച്ച് സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതുപോലെ തന്നെ 500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് ധനമ​ന്ത്രാലയം വ്യക്തമാക്കിയിരുന്നു. 500നൊപ്പം 2000 രൂപയുടെ കള്ളനോട്ടുകളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു.

2018-19 കാലയളവിൽ 21,865 മില്യൺ 500 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. 2022-23 വർഷത്തിൽ ഇത് 91,110 നോട്ടുകളായും ഉയർന്നു. 2023-24 കാലയളവിൽ കള്ളനോട്ടുകളുടെ എണ്ണം 85,711 ആയി ഉയർന്നു. ഈ റിപ്പോർട്ടിലൊന്നും 200 രൂപയുടെ കള്ളനോട്ടിനെ കുറിച്ച് കാര്യമായ പരാമർശമില്ല.

ഇതിനിടെയാണ് കള്ളനോട്ടുകളുടെ പേരിൽ 200 രൂപയുടെ കറൻസി നിരോധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

X
Top