കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

വെൽസ്പൺ ഗ്രൂപ്പ് സിന്റക്‌സിനെ ഏറ്റെടുക്കുന്നു

മുംബൈ: ടെക്‌സ്റ്റൈൽസ്, സ്റ്റീൽ പൈപ്പുകൾ, ഇൻഫ്രാസ്‌ട്രെച്ചർ മേഖലകളിൽ സാനിധ്യമുള്ള പ്രമുഖ കമ്പനി വെൽസ്പൺ ഗ്രൂപ്പ്, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിർമാതാക്കളായ സിന്റക്‌സിനെ 1251 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു.

മാർച്ച് 17നാണ് നാഷണൽ കമ്പനി ലോ ട്രിബ്യുണൽ ഏറ്റെടുക്കുന്നതിനുള്ള അനുമതി നൽകിയത്. ഇത് കൂടാതെ സിന്റക്സ് ഇൻഡസ്ട്രീസിലെ ടെക്‌സ്റ്റൈൽസ് കമ്പനി 3567 കോടി രൂപക്ക് ഏറ്റെടുക്കുന്നതിന് റിലയൻസ് ഗ്രൂപ്പിനും അനുമതി നൽകിയിരുന്നു.

വെൽസ്പൺ ഗ്രൂപ്പിന്റെ തന്നെ വെൽസ്പൺ കോർപ്പറേഷൻ പ്രൊപ്പൽ പ്ലാസ്റ്റിക് പ്രോഡക്‌ട്‌സ്, പ്ലാസ്ററൗട്ടോ എന്നീ കമ്പനികൾ ചേർന്നാണ് സിന്ടെക്‌സ്-ബിഎപിഎൽ ഏറ്റെടുത്തത്. കരാർ പൂർത്തിയായതിനു ശേഷം ലിസ്റ്റ് ചെയ്യപ്പെടാത്ത ഈ രണ്ട് വെൽസ്പൺ കമ്പനികളും സിന്റക്‌സിൽ ലയിക്കും.

പ്രധാനമായും വാട്ടർ ടാങ്ക് വിപണിയിൽ ശക്തമായ അടിത്തറയുള്ള സിന്റക്‌സിന്റെ 2022 മാർച്ച് 31 വരെയുള്ള വിറ്റുവരവ് 934 കോടി രൂപയായിരുന്നു.

ജനുവരി വരെയുള്ള കണക്കു പ്രകാരം കമ്പനിക്ക് 3266 കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്.

വെൽസ്പൺ കോർപറേഷന്റെ മറ്റൊരു ഉപസ്ഥാപനമായ മഹത്വ പ്ലാസ്റ്റിക് പ്രൊഡറ്റ്‌സ് ആൻഡ് ബിൽഡിംഗ് മെറ്റീരിയൽ, കമ്പനിയുടെ 1231 കോടി രൂപയുടെ നോൺ കൺവെർട്ടിബിൾ ഡിബെഞ്ചർ ഏറ്റെടുത്തിരുന്നു.

X
Top