വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

സിന്ടെക്‌സ് ബിഎപിഎല്ലിന്റെ 54% കടം വെൽസ്പൺ ഏറ്റെടുത്തു

മുംബൈ: കെകെആർ പിന്തുണയുള്ള സിന്ടെക്‌സ് ബിഎപിഎല്ലിന്റെ കടത്തിന്റെ പകുതിയിലധികം വെൽസ്‌പൺ കോർപ്പറേഷൻ ഏറ്റെടുത്തു, ഇതിലൂടെ ഒരു വർഷത്തിലേറെയായി പാപ്പരത്വ നടപടികൾ നേരിടുന്ന കമ്പനിയെ ഏറ്റെടുക്കുന്നതിന് വഴിയൊരുങ്ങുകയാണ്. ഓട്ടോമോട്ടീവ് വ്യവസായത്തിനായുള്ള പ്ലാസ്റ്റിക് ഘടകങ്ങളുടെ നിർമ്മാതാക്കളായ സിന്ടെക്‌സ് ഏറ്റെടുക്കാൻ വെൽസ്പൺ 1,127 കോടി രൂപ വാഗ്ദാനം ചെയ്തതായും, ഇത് കടം കൊടുക്കുന്നവർക്ക് അവരുടെ കുടിശ്ശികയായ 3,168 കോടി രൂപയുടെ 36% വീണ്ടെടുക്കലിന് തുല്യമാണെന്നുമാണ് ലഭിക്കുന്ന വിവരം.
വെൽസ്പൺ മൊത്തം കടത്തിന്റെ 67% എങ്കിലും സ്വന്തമാക്കാൻ ശ്രമിക്കുന്നതായും, ഇത് സിന്ടെക്‌സ് ബിഎപിഎല്ലിന്റെ കടക്കാരുടെ കമ്മിറ്റിയിൽ നിയന്ത്രണാവകാശം നൽകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജീവ് ഗുപ്തയും രാജ് കതാരിയയും ചേർന്ന് സ്ഥാപിച്ച ആർപ്‌വുഡ് ക്യാപിറ്റലും സിന്ടെക്‌സ് ബിഎപിഎല്ലിനെ ഏറ്റെടുക്കാൻ വായ്പ നൽകുന്നവരുമായി ചർച്ച നടത്തിയിരുന്നു, എന്നാൽ വെൽസ്പൺ ഓഫർ വർദ്ധിപ്പിച്ചതിന് ശേഷം ചർച്ചകൾ പുരോഗമിക്കുന്നില്ലെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ വെൽസ്പൺ തയ്യാറായില്ല.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ് ലോകത്തിലെ വലിയ വ്യാസമുള്ള പൈപ്പുകളുടെ രണ്ടാമത്തെ വലിയ നിർമ്മാതാവാണ്. ഗുജറാത്തിലെ അൻജാറിൽ കമ്പനിക്ക് 1.65 mtpa ശേഷിയുള്ള പ്ലാന്റുണ്ട്.

X
Top