സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

വിപണിയുടെ വാരാന്ത്യ ക്ലോസിങ് നേട്ടത്തിൽ

മുംബൈ: ആഭ്യന്തര സൂചികകൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി നാലാം ദിവസമാണ് വിപണി പച്ചയിൽ ക്ലോസ് ചെയുന്നത്. ഹെവി വെയ്റ്റ്കളായ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയിലെ ഉയർന്ന വാങ്ങൽ വിപണിക്ക് കരുത്തേകി.

സെൻസെക്സ് 181 പോയൻ്റ് അഥവാ 0.2 ശതമാനം ഉയർന്ന് 76,992ലും നിഫ്റ്റി 50 66 പോയൻ്റ് അഥവാ 0.3 ശതമാനം ഉയർന്ന് 23,465ലും എത്തി. ഏകദേശം 2,134 ഓഹരികൾ നേട്ടത്തിലെത്തി. 1,641 ഓഹരികൾ ഇടിഞ്ഞു, 106 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് (2.66%), അദാനി പോർട്ട്‌സ് (2.23%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (2.18%), ശ്രീറാം ഫിനാൻസ് (1.75%), ടൈറ്റൻ കമ്പനി (1.69%) മികച്ച നേട്ടമുണ്ടാക്കി.

ടെക് മഹീന്ദ്ര ലിമിറ്റഡ് (-1.22%), ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (-1.16% ), വിപ്രോ ലിമിറ്റഡ് (-1.13%), എച്ച്സിഎൽ ടെക്നോളജീസ് (0.90%), ലാർസൻ ആൻഡ് ടൂബ്രോ (-0.61%) തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

എം ആൻഡ് എം, ഭാരത് ഫോർജ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളുടെ കരുത്തിൽ നിഫ്റ്റി ഓട്ടോ സൂചിക 1.3 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപും സ്‌മോൾ ക്യാപും ഒരു ശതമാനത്തിലധികം ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് അഞ്ചു ശതമാനം ഇടിഞ്ഞ് 12.8 എത്തി.

2024 മെയ് മാസത്തിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 9 ശതമാനം വർധിച്ച് 38.13 ബില്യൺ ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇത് 34.95 ബില്യൺ ഡോളറായിരുന്നു. 2023 മെയ് മാസത്തിൽ ഇറക്കുമതി 57.48 ബില്യൺ ഡോളറിൽ നിന്ന് 7.7 ശതമാനം വർധിച്ച് 61.91 ബില്യൺ ഡോളറായി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.56 എത്തി. സ്വർണം ട്രോയ് ഔൺസിന് 1.15 ശതമാനം ഉയർന്ന് 2344 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 3,033 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.12 ശതമാനം ഇടിഞ്ഞ് ബാരലിന് 82.65 ഡോളറിലെത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ ഉയർന്ന നിലയിലും ഹോങ്കോങ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു.

സെൻസെക്സ് 204.33 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 76,810.90ലും നിഫ്റ്റി 75.95 പോയിൻറ് അഥവാ 0.33 ശതമാനം ഉയർന്ന് 23,398.90ലുമാണ് ക്ലോസ് ചെയ്തത്.

X
Top