ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യയിൽ നിന്നുള്ള ആയുധ കയറ്റുമതി ചരിത്ര മുന്നേറ്റം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ആയുധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമായ 21,083 കോടി രൂപയിലെത്തിയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മുൻവർഷത്തേക്കാൾ 32.2 ശതമാനം വർദ്ധനയാണ് ആയുധ കയറ്റുമതിയിലുണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ആയുധ കയറ്റുമതിയിൽ 31 ഇരട്ടി വർദ്ധനയുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

മേയ്ഡ് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ വലിയ തോതിൽ നിക്ഷേപവും ഉത്പാദനവും നടന്നതാണ് മികച്ച കയറ്റുമതിക്ക് സഹായമായത്.

സ്വകാര്യ കമ്പനികളും പ്രതിരോധ രംഗത്തെ പൊതുമേഖല കമ്പനികളും ഈ രംഗത്ത് മികച്ച വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കാഴ്ചവെച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആയുധ കയറ്റുമതി മൂന്ന് ലക്ഷം കോടി ഡോളറായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

X
Top