
മുംബൈ: മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ സൂചികകളില്‍ ഉയര്‍ച്ചയുണ്ടായിട്ടും ഇന്ത്യന്‍ വിപണികള്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിവ് രേഖപ്പെടുത്തി, കോടക് സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ ആതേവാലെ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ധനനയത്തിന് മുന്നോടിയായി നിക്ഷേപകര്‍, ഓഹരികള്‍ വാങ്ങുകയും ലാഭമെടുപ്പ് നടത്തുകയുമായിരുന്നു.
ഫെഡ് റിസര്‍വിന്റെ ധനനയ യോഗം വരുന്നയാഴ്ച വിപണിയുടെ നിര്‍ണ്ണയിക്കും.അതിനിടയില്‍ സൂചികകള്‍ അസ്ഥിരമായി തുടരുകയും ചെയ്യും. സാങ്കേതികമായി, 18775 ലെവലിലാണ് നിഫ്റ്റി പ്രതിരോധം നേരിടുന്നത്.
പ്രതിവാര ചാര്‍ട്ടില്‍ രൂപപ്പെട്ട ഹാമര്‍ കാന്‍ഡില്‍ വിപണിയുടെ ദൗര്‍ബല്യം സൂചിപ്പിക്കുന്നു. 18675 ന് താഴെ തത്സ്ഥിതി തുടരും. നിഫ്റ്റി 18450-18350 വരെ താഴാനുള്ള സാധ്യതയും കാണുന്നു.
18675 മറികടന്നാല്‍ മാത്രമേ ഉയര്‍ച്ച പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ആതേവാലെ വിലയിരുത്തി. അതിനുശേഷം 18800-18900 വരെ ഉയരാനാകും.






