വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

മാറ്റമില്ലാതെ വാള്‍സ്ട്രീറ്റ് സൂചികകള്‍

ന്യൂയോര്‍ക്ക്: പലിശ നിരക്ക് വര്‍ധനവിനെക്കുറിച്ചുള്ള ആശങ്ക തിങ്കളാഴ്ച വാള്‍സ്ട്രീറ്റ് സൂചികകളെ പിടിച്ചുനിര്‍ത്തി. നേട്ടം കൈവരിക്കാനാകാതെ ഏതാണ്ട് ഓപ്പണിംഗ് നിരക്കിലാണ് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. എസ് ആന്റ് പി 0.12 ശതമാനം താഴ്ന്ന് 4140.06 ലെവലിലും ഡൗ ജോണ്‍സ് 0.9 ശതമാനം മാത്രം ഉയര്‍ന്ന് 32,832.56 ലെവലിലും നസ്ദാഖ് 100 0.37 ശതമാനം ഇടിവ് നേരിട്ട് 13,159 ലെവലിലും ക്ലോസ് ചെയ്തു.

ചിപ്പ് നിര്‍മ്മാണ ഭീമന്‍ എന്‍വിഡിയ 6.3 ശതമാനം ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് സാങ്കേതിക വിദ്യ മേഖല 0.9 ശതമാനം താഴെ പോയി. വരുമാനത്തില്‍ 19 ശതമാനം കുറവാണ് എന്‍വിഡിയ ജൂണ്‍ പാദഫലത്തില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ടെസ്ല നേട്ടമുണ്ടാക്കി. ഇന്തോനേഷ്യയിലെ നിക്കല്‍ പ്രോസസിംഗ് കമ്പനികളുമായി ബാറ്ററി അസംസ്‌കൃത വസ്തു വാങ്ങിക്കല്‍ കരാറിലേര്‍പ്പെട്ടതാണ് അവരെ തുണച്ചത്.

കഴിഞ്ഞ ദിവസം, രാജ്യം ഉയര്‍ന്ന തൊഴില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഡിമാന്റും പണപ്പെരുപ്പവുമാണ് തൊഴിലുകള്‍ സൃഷ്ടിച്ചത്. നിലവിലെ നിരക്ക് വര്‍ധനവിന് വിപണിയെ പിടിച്ചുകെട്ടാനായില്ല എന്നതിന് തെളിവാണിതെന്ന്‌വിദഗ്ധര്‍ നിരീക്ഷിച്ചു.

528,000 തൊഴിലവസരങ്ങളാണ് കഴിഞ്ഞ മാസം യുഎസ് തൊഴിലുടമകള്‍ കൂട്ടിച്ചേര്‍ത്തത്. മാത്രമല്ല, തൊഴിലില്ലായ്മ അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.5% ലാണുള്ളത്. നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം.

ഈ പശ്ചാത്തലത്തില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാന്‍ യു.എസ് കേന്ദ്ര ബാങ്ക് തയ്യാറായേക്കാമെന്ന് വിപണി കരുതുന്നു. 75 ബേസിസ് പോയിന്റ് വര്‍ധനവാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ സമാന തോതില്‍ ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

X
Top