ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

2.37 ബില്യൺ ഡോളറിന്റെ ഓർഡറുകൾ സ്വന്തമാക്കി വാരി എനർജീസ്

മുംബൈ: ബൈഫേഷ്യൽ സോളാർ പാനലുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്നും അന്താരാഷ്‌ട്ര വിപണികളിൽ നിന്നും 2.37 ബില്യൺ ഡോളറിന്റെ പുതിയ ഓർഡറുകൾ നേടിയതായി പിവി മൊഡ്യൂൾ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ സൗരോർജ്ജ വ്യവസായത്തിലെ പ്രധാന കമ്പനികളിലൊന്നായ വാരീ എനർജീസ് ലിമിറ്റഡ് അറിയിച്ചു. 540Wp, 600Wp എന്നിവയുടെ ഉയർന്ന ശേഷിയുള്ള ബൈഫേഷ്യൽ സോളാർ പാനലുകളാണ് കമ്പനി വിതരണം ചെയ്യുക. എം10, എം12 സെല്ലുകൾ ഉപയോഗിച്ച് വാരീയുടെ നിർമ്മാണ കേന്ദ്രത്തിലാണ് ഈ പാനലുകൾ നിർമ്മിക്കുക. കമ്പനിക്ക് നിലവിൽ 4 GW പിവി മൊഡ്യൂൾ നിർമ്മാണ ശേഷിയുണ്ട്, 2022 ഡിസംബറോടെ 5 GW ശേഷി കൂടി ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു.
കൂടാതെ, കമ്പനിയുടെ 4 GW സോളാർ സെൽ നിർമ്മാണ ശേഷി 2023 മാർച്ചോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഓർഡറുകൾ ആത്മനിർഭർ ഭാരത് എന്ന ഇന്ത്യൻ ഗവൺമെന്റിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതായും, നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം 2 ബില്യൺ ഡോളറിലധികം വിദേശനാണ്യം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും വാരി എനർജീസ് ലിമിറ്റഡ് അറിയിച്ചു. പുതിയ ഓർഡറുകൾ തങ്ങളുടെ വിപണി നില ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ സൂറത്ത്, ചിഖ്ലി, ടംബ്, നന്ദിഗ്രാം എന്നിവിടങ്ങളിൽ അഞ്ച് ഫാക്ടറികൾ ഉൾപ്പെടെ നാല് നിർമ്മാണ കേന്ദ്രങ്ങൾ വാരീ എനർജീസ് നിലവിൽ നടത്തുന്നു. കമ്പനിക്ക് ഇന്ത്യയിലുടനീളമുള്ള 25 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 388 ഫ്രാഞ്ചൈസികളുണ്ട്. വാരീ നിർമ്മിച്ച സോളാർ മൊഡ്യൂളുകൾ 19 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

X
Top