സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

20,000 കോടി രൂപയുടെ ധന സമാഹരണം ഉടൻ ഉണ്ടാകുമെന്ന് വോഡഫോൺ ഐഡിയ

മുംബൈ: ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ 10,000 കോടി രൂപയുടെ ഇക്വിറ്റി, ബാങ്കുകളിൽ നിന്നുള്ള പുതിയ വായ്പ തുടങ്ങിയ മാർഗങ്ങളിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതായി കമ്പനിയുടെ സിഇഒ രവീന്ദർ തക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വി പുതിയ ഫണ്ട് സമാഹരണത്തിന്റെ അടുത്താണെന്ന് തക്കർ പറഞ്ഞു. ഏപ്രിലിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് 16,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി തിരികെ നൽകിയതിനാൽ അധികമായി വായ്പ എടുക്കാൻ തങ്ങൾ ബാങ്കുകളുമായി ചർച്ചകൾ നടത്തി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വോഡഫോൺ പ്രൊമോട്ടർമാർ കമ്പനിയിൽ 4,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി നിക്ഷേപം നടത്തിയതിനാൽ, ഏകദേശം 25,000 കോടി രൂപ ഫണ്ട് സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ടെലികോം ഓപ്പറേറ്റർ കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു. 20,000 കോടി രൂപയുടെ സമാഹരണം കടത്തിന്റെയും പുതിയ ഇക്വിറ്റിയുടെയും 50-50 ഘടനയിലായിരിക്കുമെന്ന് വോഡഫോൺ പറഞ്ഞു. നിലവിൽ വോഡഫോൺ പ്രൊമോട്ടർമാർ കമ്പനിയിൽ ഏകദേശം 75 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റ് അതിന്റെ 16,000 കോടി രൂപയുടെ ഇക്വിറ്റി ഡീൽ ഔപചാരികമാക്കുന്നതോടെ ഇത് ഏകദേശം 50 ശതമാനമായി കുറയും.
ഒരു പുതിയ നിക്ഷേപകൻ 10,000 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തുകയാണെങ്കിൽ, വോഡഫോൺ ഐഡിയ ഓഹരികളുടെ നിലവിലെ വിപണി വില അനുസരിച്ച് കമ്പനിയുടെ ഏകദേശം 20 ശതമാനം ഓഹരികൾ ആ നിക്ഷേപകന് സ്വന്തമാകും. കൂടാതെ, ഇങ്ങനെ സംഭവിച്ചാൽ പ്രൊമോട്ടർമാരായ ആദിത്യ ബിർള ഗ്രൂപ്പിന്റെയും വോഡഫോൺ പിഎൽസിയുടെയും കമ്പനിയിലെ ഓഹരികൾ കൂടുതൽ നേർപ്പിക്കുന്നതിന് ഇത് ഇടയാക്കും.

X
Top