പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

നെറ്റ്‌വർക്ക് ഉപകരണങ്ങള്‍ക്കായി 360 കോടി ഡോളറിന്റെ കരാറിലേർപ്പെട്ട് വോഡഫോണ്‍ ഐഡിയ

കൊച്ചി: വോഡഫോണ്‍ ഐഡിയയ്ക്ക് അടുത്ത മൂന്നു വർഷത്തേക്ക് നെറ്റ്‌വർക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാൻ നോക്കിയയും എറിക്‌സണും സാംസംഗുമായി 360 കോടി ഡോളറിന്റെ കരാറായി.

അടുത്ത മൂന്ന് വർഷത്തേക്ക് 660 കോടി ഡോളറിന്റെ പുതുക്കല്‍ നടപടികളിലേക്കുള്ള കമ്പനിയുടെ മൂലധന നിക്ഷേപ നീക്കങ്ങളിലെ ആദ്യ ചുവടു വെപ്പാണ് ഈ ഇടപാട്.

4ജി സേവനം കമ്പനിയുടെ നിലവിലുള്ള ദീർഘകാല പങ്കാളികളായ നോക്കിയ, എറിക്‌സണ്‍ എന്നിവരുമായുള്ള സഹകരണം തുടരുന്നതോടൊപ്പം സാംസംഗിനെ പുതിയ പങ്കാളിയാക്കി.

മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഏറ്റവും അത്യാധുനിക ഉപകരണങ്ങള്‍ വേഗത്തില്‍ ലഭിക്കാൻ ഈ കരാറുകള്‍ കമ്പനിയെ സഹായിക്കും.

X
Top