ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

20,000 കോടി രൂപ സമാഹരിക്കാൻ ആമസോണുമായി ചർച്ച നടത്തി വോഡഫോൺ ഐഡിയ

ന്യൂഡൽഹി: 20,000 കോടി രൂപ വരെ സമാഹരിക്കാൻ അമേരിക്കൻ റീട്ടെയിൽ ഭീമനായ ആമസോണുമായി ചർച്ച നടത്തി കടക്കെണിയിലായ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ലിമിറ്റഡ് (വിഐഎൽ). ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ, വരാനിരിക്കുന്ന 5G സ്പെക്ട്രത്തിനായി ലേലം വിളിക്കാൻ ഈ സമാഹരിക്കുന്ന വരുമാനം ഉപയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടെലികോം പങ്കാളികളില്ലാത്ത ഒരേയൊരു പ്രമുഖ ക്ലൗഡ് സേവന ഭീമനായതിനാൽ വോഡഫോൺ ഐഡിയയിൽ ആമസോൺ നിക്ഷേപം നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ വർഷങ്ങളിൽ യുഎസ് ടെക് പ്രമുഖരായ ഫേസ്ബുക്, ഗൂഗിൾ, മൈക്രോസോഫ്ട് എന്നിവ രാജ്യത്തെ മികച്ച രണ്ട് ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ എന്നിവയിൽ നിക്ഷേപം നടത്തിയിരുന്നു.
ആമസോണിന് പുറമെ, ഇന്ത്യൻ ടെലികോം മേഖലയിലേക്ക് നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന നിരവധി സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായി ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ടെലികോം ചർച്ചകൾ നടത്തിവരികയാണ്. വോഡഫോൺ ഐഡിയ അതിന്റെ നാലാം പാദ ഫലങ്ങളിൽ 1 ദശലക്ഷത്തിലധികം പുതിയ 4G വരിക്കാരെ ചേർത്തുകൊണ്ട് പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഒപ്പം കമ്പനിയുടെ ഏകീകൃത പ്രവർത്തന ലാഭം 22% വർധന രേഖപ്പെടുത്തിയിരുന്നു. ആമസോണിന്റെ ഈ നിക്ഷേപം എതിരാളികളായ എയർടെല്ലിനോടും റിലയൻസ് ജിയോയോടും മത്സരിക്കാൻ വോഡഫോൺ ഐഡിയ ലിമിറ്റഡിനെ പ്രാപ്തമാക്കും.

X
Top