തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വോഡഫോൺ ഐഡിയയുടെ എഫ്പിഒ ഓഫർ വില 11 രൂപ

ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയുടെ (VIL) ബോർഡ് റെഗുലേറ്ററി ഫയലിംഗ് പ്രകാരം എഫ്‌പിഒ ഓഫർ വില ഓഹരിയൊന്നിന് 11 രൂപയായി നിശ്ചയിച്ചു.

“ഒരു ഇക്വിറ്റി ഷെയറിന് 11 രൂപ എന്ന ഓഫർ വില നിശ്ചയിക്കുകയും അംഗീകരിക്കുകയും ചെയ്തു… ആങ്കർ ഇൻവെസ്റ്റർ ഓഫർ വിലയായ 11 രൂപയ്ക്ക് അംഗീകാരം നൽകി,”വോഡഫോൺ ഐഡിയ അറിയിച്ചു.

കടബാധ്യതയുള്ള ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ലിമിറ്റഡ് എഫ്‌പിഒ വഴി 18,000 കോടി രൂപ സമാഹരിച്ചു. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് (എഫ്‌പിഒ) ഇഷ്യൂ ഏകദേശം ഏഴ് തവണ സബ്‌സ്‌ക്രൈബു ചെയ്‌തു.

റിലയൻസ് ജിയോയെയ്ക്കും ഭാരതി എയർടെല്ലിനും ഒപ്പം ഇന്ത്യൻ ടെലികോം വിപണിയിൽ മത്സരാധിഷ്ഠിത സ്ഥാനം മെച്ചപ്പെടുത്തുന്നതിന് വിഐഎല്ലിന് ഇത് അവസരം നൽകും

X
Top