Alt Image
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രിസംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചുകേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയംസാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

പേടിഎമ്മിന്റെ തലവനായി വിജയ് ശേഖർ ശർമ്മ തുടരും

മുംബൈ: കമ്പനിയുടെ സ്ഥാപകനായ വിജയ് ശേഖർ ശർമ്മയെ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിച്ചതായി പേടിഎം എക്സ്ചേഞ്ചുകളെ അറിയിച്ചു. 2022 ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് വർഷത്തേക്കാണ് ശർമ്മയെ വീണ്ടും ഈ സ്ഥാനത്തേക്ക് നിയമിച്ചത്. അതേ വിജ്ഞാപനത്തിൽ, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ മധൂർ ദേവ്‌റയെ അഡീഷണൽ ഡയറക്ടറായി നിയമിച്ചതായും കമ്പനി അറിയിച്ചു. മധൂർ ദേവ്‌റയുടെ നിയമനം 2022 മെയ് 20 ന് പ്രാബല്യത്തിൽ വന്നു.
പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡിൽ (പിജിഐഎൽ) 10 വർഷത്തേക്ക് 950 കോടി രൂപ വരെ നിക്ഷേപിക്കുന്നതിനുള്ള നിർദ്ദേശത്തിന് വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയതായി കമ്പനി ഒരു പ്രത്യേക കുറിപ്പിൽ അറിയിച്ചു. ഈ നിക്ഷേപത്തിനു ശേഷം, പിജിഐഎൽ പേടിഎമ്മിന്റെ ഒരു ഉപസ്ഥാപനമായി മാറും. വെള്ളിയാഴ്ചയാണ് കമ്പനി മാർച്ച് പാദ ഫലങ്ങൾ പുറത്ത് വിട്ടത്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റ നഷ്ടം 761.4 കോടി രൂപയായി വർദ്ധിച്ചു. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം, ഇ-കൊമേഴ്‌സ്, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫിൻ- ടെക്‌ കമ്പനിയാണ് പേടിഎം.

X
Top