100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

‘വിജയ് ബ്രാൻഡ്’ പേര് മാറ്റുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമെന്ന് മൂലൻസ് ഗ്രൂപ്പ്

വിജയ് മസാല ബ്രാൻഡിന്റേത് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന പരസ്യങ്ങളും മറ്റും അടിസ്ഥാനരഹിതമാണെന്ന് ബ്രാൻഡ് ഉടമകളായ മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്.

വിജയ് ബ്രാൻഡ് ഇനി മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക എന്ന തരത്തിൽ വിജയ് മസാല പരസ്യം ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പരസ്യങ്ങൾ പ്രചരിച്ചിരുന്നു.

ഒരു സിനിമാതാരത്തിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു പ്രചരണങ്ങൾ. എന്നാൽ ഇത്തരം പരസ്യങ്ങളും പ്രചരണങ്ങളും അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് മൂലൻസ് ഗ്രൂപ്പ് അറിയിച്ചു.

ഇന്ത്യൻ ബ്രാൻഡായ വിജയ് ബ്രാൻഡിന്റെ പേരും ലോഗോയും സൗദി അറേബ്യയിൽ എസ്എഐപി (SAIP)യിൽ ട്രേഡ് മാർക്ക് നിയമം അനുസരിച്ച് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗുണമേന്മ കൊണ്ടും വിലക്കുറവ് കൊണ്ടും ശ്രദ്ധേയമായ വിജയ് കഴിഞ്ഞ 40 വർഷമായി സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ വിശ്വസ്തമായ ബ്രാൻഡാണ്. വിജയ് ബ്രാൻഡ് വിപണിയിൽ മാറ്റമില്ലാതെ തുടരും – മൂലൻസ് ഗ്രൂപ്പ് അറിയിച്ചു.

വിജയ് ബ്രാൻഡിന്റെ സ്വീകാര്യതയും പ്രശസ്തിയും മുതലെടുക്കാനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ചിലർ ശ്രമിക്കുകയാണ്.

ഇതിന്റെ മറവിൽ പുതിയ ബ്രാൻഡ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ നിയമനടപടികൾ സ്വീകരിച്ചു – കമ്പനി കൂട്ടിച്ചേർത്തു.

1985 മുതൽ പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമാണ് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്.

വിജയ് ബ്രാൻഡിന്റെ കീഴിൽ സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അച്ചാറുകൾ, അരിപ്പൊടികൾ മറ്റു കേരള-ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.

X
Top