വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

കോമറ്റിന്റെ വിപണി പിടിക്കാന്‍ കുഞ്ഞന്‍ എസ്യുവിയുമായി വിയറ്റ്‌നാമീസ് കമ്പനി

വിയറ്റ്നാമീസ് വൈദ്യുത കാർ കമ്പനിയായ ‘വിൻഫാസ്റ്റ്’ ഇന്ത്യൻ വിപണി പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നു. മൂന്നു മോഡലുകളുമായാണ് കമ്പനി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്.

ഇതില്‍ മൈക്രോ എസ്.യു.വി.യായ ‘വി.എഫ്.3’ എന്ന മോഡലായിരിക്കും ശ്രദ്ധേയം. 2025 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇത് പ്രദർശിപ്പിച്ചിരുന്നു.

3,190 എം.എം. നീളവും 1,676 എം.എം. വീതിയും 1,622 എം.എം. ഉയരവുമുള്ള ഈ കുഞ്ഞൻ എസ്.യു.വി. 200 കിലോമീറ്റർ റെയ്ഞ്ച് നല്‍കുന്നതാണ്. അതായത്, ബാറ്ററി ഫുള്‍ ചാർജ് ചെയ്താല്‍ 200 കിലോമീറ്റർ വരെ ഓടും.

കഴിഞ്ഞ വർഷമാണ് ഇത് വിയറ്റ്നാം വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചത്. ആദ്യ വർഷംതന്നെ 25,000 യൂണിറ്റുകള്‍ വിറ്റു. ഏതാണ്ട് 10 ലക്ഷം രൂപയാണ് പ്രാരംഭ വില. എം.ജി. കോമെറ്റിനോടാകും മത്സരം. 2026-ല്‍ വിപണിയിലെത്തും.

അതിനു മുൻപായി വി.എഫ്.7, വി.എഫ്.6 എന്നീ മോഡലുകള്‍ ഇന്ത്യൻ വിപണിയിലെത്തും. 2025 ദീപാവലിക്ക് മുന്നോടിയായി രണ്ടു മോഡലുകളും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമിഴ്നാട്ടില്‍ പുതുതായി സ്ഥാപിക്കുന്ന നിർമാണ പ്ലാന്റിലായിരിക്കും കാറുകളുടെ നിർമാണം. ആദ്യ ഘട്ടത്തില്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് അസംബിള്‍ ചെയ്ത് വില്‍ക്കാനാണ് പദ്ധതി. പിന്നീട് ഘടകങ്ങള്‍ കൂടി ഇവിടെ നിന്ന് സംഭരിക്കും.

X
Top