ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ചന്ദ കൊച്ചാറിനേയും ദീപക് കൊച്ചാറിനേയും കോടതിയില്‍ ഹാജരാക്കി

മുംബൈ: വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് അനധികൃതമായി വായ്പ അനുവദിച്ച കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. ഡിസംബര്‍ 24 ന് ഇരുവരേയും മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

ഇരുവരേയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതായി സിഎന്‍ബിസി ടിവി-18 റിപ്പോര്‍ട്ട് ചെയ്യുന്നു. സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ്ര കൊച്ചാറിന്റെ നേതൃത്വത്തില്‍, ഐസിഐസിഐ ബാങ്ക്, 3250 കോടി രൂപ വീഡിയോകോണിന് അനുവദിച്ചിരുന്നു. തുകയില്‍ വലിയ പങ്ക് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാറിന്റെ സ്ഥാപനത്തിലേക്ക് വീഡിയോകോണ്‍ ഒഴുക്കിയെന്നും തലവനായ വേണുഗോപാല്‍ ദൂതിന് ഈ സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടെന്നും ഇടപാട് പകരത്തിന് പകരമാണെന്നും ആരോപണങ്ങളുയര്‍ന്നു.

തുക പിന്നീട് ബാങ്ക് കിട്ടാകടമായി വകയിരുത്തി.തുടര്‍ന്ന് എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിക്കാന്‍ ചന്ദ കൊച്ചാര്‍ നിര്‍ബന്ധിതയായി.ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍,വീഡിയോകോണ്‍ ഗ്രൂപ്പിലെ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരേയും സിബിഐ കേസെടുക്കുകയും ചെയ്തു.

ക്രിമിനല്‍ ഗൂഢാലോചന,അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

X
Top