മുംബൈ: ഇന്നലെ വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗ് ദിനത്തില്‍ വമ്പന്‍ നേട്ടം നല്‍കി. 181.5 ശതമാനം പ്രീമിയത്തോടെയാണ് വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സ് ഇന്നലെ എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത്.
151 രൂപ ഇഷ്യു വിലയുണ്ടായിരുന്നു വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സ് 425 രൂപയിലാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. നേരത്തെ 149 രൂപ പ്രീമിയമാണ് ഗ്രേ മാര്‍ക്കറ്റില്‍ ഈ ഓഹരിക്ക് ലഭിച്ചിരുന്നത്.
എന്‍എസ്‌ഇയില്‍ 446.25 രൂപ വരെ ഉയര്‍ന്നതിനു ശേഷം ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലായി. ഇഷ്യു വിലയേക്കാള്‍ 195.53 ശതമാനം ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. ഫെബ്രുവരി 13 മുതല്‍ 15 വരെയായിരുന്നു ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നിരുന്നത്.
298.86 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ചില്ലറ നിക്ഷേപകര്‍ മാത്രം 188.17 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്‌തു.
72.17 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തിയത്. ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യത്തിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സ് കൈവരിച്ച ലാഭം 7.55 കോടി രൂപയും വരുമാനം 531.24 കോടി രൂപയുമാണ്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ കമ്പനി 47.6 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 2020-21ല്‍ 511.5 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 1114.38 കോടി രൂപയായി വളര്‍ന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 0.69 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം 2022-23ല്‍ 21 കോടി രൂപയായി.