ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഒളിമ്പിക്‌സ് സംപ്രേക്ഷണാവകാശവും വിയാകോമിന്

പാരീസ് ഒളിമ്പിക്‌സിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി റിലയന്‍സിന് നിക്ഷേപമുള്ള വിയോകം 18. ഡിജിറ്റല്‍-ടെലിവിഷന്‍ അവകാശങ്ങളാണ് വിയാകോം (Viacom) നേടിയത്. ഡിസംബര്‍ 18ന് അവസാനിച്ച ഫുട്‌ബോള്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശവും വിയാകോമിനായിരുന്നു.

2024ല്‍ പാരീസില്‍ വെച്ചാണ് അടുത്ത ഒളിമ്പിക്‌സ് നടക്കുന്നത്. അതേ വര്‍ഷം ചൈനയില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന്റെ സംപ്രേക്ഷണാവകാശവും വിയാകോമിന് തന്നെയാണ്.

ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, മാലിദ്വീപ്‌സ് എന്നിവിടങ്ങളിലും പാരീസ് ഒളിമ്പിക്‌സ് വിയാകോം സംപ്രേക്ഷണം ചെയ്യും. 2020ലെ ടോക്യോ ഒളിമ്പിക്‌സ് സോണി പിക്‌ചേര്‍ഴ്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ ബ്രോഡ്കാസ്റ്റ് ചെയ്തത്.

അതേസമയം എത്ര കോടിരൂപയ്ക്കാണ് വിയാകോം ഡീല്‍ സ്വന്തമാക്കിയതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 200-250 കോടി രൂപയുടെ ഇടപാടായിരിക്കും എന്നാണ് മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍.

450 കോടി രൂപയ്ക്കായിരുന്നു ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേക്ഷണാവകാശം വിയാകോം നേടിയത്. വിയാകോമിന്റെ സ്‌പോര്‍ട്‌സ് 18 ചാനല്‍ വഴിയാവും ഒളിമ്പിക്‌സ് മത്സരങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുക. ഫുട്‌ബോള്‍ ലോകകപ്പിന് സമാനമായി ജിയോ സിനിമ ഓടിടി പ്ലാറ്റ്‌ഫോമിലൂടെയും ഒളിമ്പിക്‌സ് എത്തിയേക്കും.

2022ല്‍ അവതരിപ്പിച്ച സ്‌പോര്‍ട്‌സ് 18 ചാനലിലൂടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണ രംഗത്ത് ശക്തമായ സാന്നിധ്യമാവുകയാണ് റിലയന്‍സ്. വിയാകോമില്‍ റിലയന്‍സിന് 51 ശതമാനം ഓഹരികളാണുള്ളത്.

2023-27 കാലയളവിലെ ഐപിഎല്‍ ടൂര്‍ണമെന്റുകളുടെ ഡിജിറ്റല്‍ അവകാശവും വിയാകോമിനാണ്.

X
Top