
ന്യൂഡല്‍ഹി: അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന് (എടിസി) 1,600 കോടി രൂപയുടെ ഓപ്ഷണല്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ മുന്‍ഗണനാ ഇഷ്യൂ നടത്തുകയാണ് വൊഡഫോണ്‍ ഐഡിയ. ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി ഇതിന് ലഭ്യമായി. എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ (ഇജിഎം) ഇത് സംബന്ധിച്ച പ്രത്യേക പ്രമേയം പാസാക്കിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.
‘2023 ജനുവരി 31-ലെ അറിയിപ്പില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മുന്‍ഗണനാടിസ്ഥാനത്തില്‍ സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്യുന്നു,’ കമ്പനി ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു.
99.99 ശതമാനം വോട്ടുകളും പ്രമേയത്തെ അനുകൂലിച്ചിട്ടുണ്ട്. ഇങ്ങിനെ സമാഹരിക്കുന്ന ഫണ്ട് എടിസി ഇന്ത്യയ്ക്ക് നല്‍കുന്ന തുക അടയ്ക്കാനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.