തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ലൈസന്‍സ് ഫീസ് അടച്ചുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വൊഡഫോണ്‍ ഐഡിയ


കൊല്‍ക്കത്ത: പണമില്ലാതെ വലയുന്ന വൊഡഫോണ്‍ ഐഡിയ, മാര്‍ച്ച് പാദ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഫീസിന്റെ 10 ശതമാനം മാത്രമാണ് അടയ്ക്കാന്‍ തയ്യാറായിട്ടുള്ളത്. ബാക്കി 90 ശതമാനം ജൂലൈ 31 നകം ഒന്നിലധികം തവണയായി ഒടുക്കാമെന്ന് കമ്പനി അറിയിക്കുന്നു.

പണലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് (DoT) അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രവര്‍ത്തനത്തെ ബാധിക്കുന്ന അപകടസാധ്യതകള്‍ കുറയ്ക്കുകയാണെന്നും എല്ലാ പങ്കാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമമെന്നും കമ്പനി ഡിഒടിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് പാദങ്ങളില്‍ 600 കോടി രൂപയും 800 കോടി രൂപയുമാണ് ഇവര്‍ ലൈസന്‍സ് ഇനത്തില്‍ അടച്ചത്.

ലേലത്തുകയും എജിആര്‍ കുടിശ്ശിഖയുമായി ഏതാണ്ട് 2,20,320 കോടി രൂപ കമ്പനി സര്‍ക്കാറിന് നല്‍കാനുണ്ട്. ഇതില്‍ സ്പെക്ട്രത്തിനുള്ള 136650 കോടി രൂപയും എജിആര്‍ ബാധ്യതയായ 68590 കോടി രൂപയും ധനകാര്യങ്ങളില്‍ നിന്നുള്ള വായ്പയായ 15080 കോടി രൂപയും ഉള്‍പ്പെടും. ഇതിന്റെ ഒരു ഭാഗം ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ കമ്യൂണിക്കേഷന്‍സ് മന്ത്രാലയം നേരത്തെ അനുവദിച്ചിരുന്നു.

ഇത് പ്രകാരം 16,33.18 കോടി രൂപയുടെ കമ്പനി ഓഹരികള്‍ സര്‍ക്കാറില്‍ വന്നുചേരും.

X
Top