വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

രാജ്യത്തെ വാഹന വിൽപനയിൽ 3% വർധന

ന്യൂഡൽഹി: രാജ്യത്തെ വാഹന വിൽപനയിൽ 3% വർധന. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ചാണ് 3% വർധന.

ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ട് പ്രകാരം വാണിജ്യ വാഹനങ്ങളൊഴികെയുള്ള മറ്റ് വാഹനങ്ങളെല്ലാം വിൽപനയിൽ ഉണർവ് പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം 22,87,952 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്.

2024 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ മുച്ചക്ര വാഹന വിഭാഗത്തിൽ ഏകദേശം 25% വളർച്ചയുണ്ടായി, ട്രാക്ടർ വിഭാഗത്തിൽ 7.5 ശതമാനവും വിൽപന ഉയർന്നിട്ടുണ്ട്.

വാണിജ്യ വാഹന വിൽപനയിൽ മൊത്തത്തിൽ ഒരു ശതമാനം ഇടിവുണ്ടായെങ്കിലും സ്കൂൾ, യാത്രാ ബസുകളുടെ വിൽപന ഉയർന്നിട്ടുണ്ട്.

സ്വകാര്യ കാർ വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 1.55% വർധനയുണ്ടായി.

X
Top