റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

നിലവിലെ നിക്ഷേപകരില്‍ നിന്നും 11 മില്യണ്‍ ഡോളര്‍ സമാഹരിച്ച് വേദാന്തു

ബെംഗളൂരു: എഡ്‌ടെക്ക് കമ്പനി വേദാന്തു, നിലവിലെ നിക്ഷേപകരില്‍ നിന്നും 11 മില്യണ്‍ ഡോളര്‍ (98 കോടി രൂപ) ആകര്‍ഷിച്ചു. എബിസി വേള്‍ഡ് ഏഷ്യ, ആക്‌സല്‍ ഇന്ത്യ, ഒമിഡ്യാര്‍ നെറ്റ് വര്‍ക്ക് എന്നിവയാണ് നിക്ഷേപകര്‍. തുക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും വളര്‍ച്ചയ്ക്കും വിനിയോഗിക്കും.

2027 ല്‍ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നടക്കാനിരിക്കെയാണ് പുതിയ ഫണ്ടിംഗ്. 2024-25 സാമ്പത്തികവര്‍ഷത്തിലെ നാലാംപാദത്തില്‍ ക്യാഷ് ഫ്‌ലോ പോസിറ്റീവായെന്ന് കമ്പനി അറിയിച്ചിരുന്നു. അതേപാദത്തില്‍ വരുമാന ഇനത്തില്‍ 90 കോടി രൂപ രേഖപ്പെടുത്തിയ കമ്പനി 6 കോടി രൂപയുടെ ഫ്രീ ക്യാഷ് ഫ്‌ലോയും ജനറേറ്റ് ചെയ്തു.

മൊത്തം സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 55 ശതമാനമുയര്‍ത്തി 284 കോടി രൂപയാക്കി. വരുമാനത്തിന് അതീതമായ ചെലവ് 30 ശതമാനം കുറച്ച് 70 കോടി രൂപ.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 370 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികം. കൂടാതെ ബാഹ്യ സെക്കന്ററി റൗണ്ട് ഫണ്ടിംഗും നടത്തും. ടിഎഎല്‍ എഡ്യുക്കേഷന്‍, ലെജന്റ് ക്യാപിറ്റല്‍ എന്നിവയാണ് ഓഹരികള്‍ വില്‍ക്കുക.

ഓണ്‍ലൈന്‍, ഓഫ് ലൈന്‍ കോച്ചിംഗ് നല്‍കുന്ന നൂറോളം ഹൈബ്രിഡ് സെന്ററുകള്‍ ഇന്ത്യയിലുടനീളം കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു. ഈ വിഭാഗമാണ് വരുമാനത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്നത്. ഓണ്‍ലൈന്‍ സെഗ്മെന്റ് കഴിഞ്ഞ സാമ്പത്തിവര്‍ഷത്തില്‍ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

നിലവില്‍ വന്നതിന് ശേഷം ഇതുവരെ 326 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചു. നിലവിലെ വാല്വേഷന്‍ 912 മില്യണ്‍ ഡോളര്‍. കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കും ഇവര്‍ ശ്രമിക്കുന്നു.

X
Top