ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

149 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി വാ ടെക് വാബാഗ്

മുംബൈ: റഷ്യയിലെ കിങ്ങ്സെപ്പിലെ ഉൽപ്പാദന സൗകര്യത്തിൽ യൂറോചെം മെഥനോളിനുള്ള ജലശുദ്ധീകരണ പാക്കേജിനായി കൊറിയയിലെ ഡിഎൽഇ&സി കമ്പനി ലിമിറ്റഡിൽ നിന്ന് ഏകദേശം 149 കോടി രൂപയുടെ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് (EP) ഓർഡർ സ്വന്തമാക്കി വാട്ടർ ടെക്‌നോളജി സ്‌പെയ്‌സിലെ പ്രമുഖ കമ്പനിയായ വാ ടെക് വാബാഗ്. ഡിസൈൻ, എഞ്ചിനീയറിംഗ്, സപ്ലൈ, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, പ്ലാന്റിന്റെ സ്റ്റാർട്ട്-അപ്പ് എന്നിവ ഉൾപ്പെടുന്ന കാര്യങ്ങളാണ് ഈ ഓർഡറിന്റെ പരിധിയിൽ വരുന്നത്. 15 മാസമാണ് പദ്ധതിക്കുള്ള കരാർ കാലാവധി.

ഈ ഓർഡർ ലഭിച്ചതോടെ വ്യാവസായിക മലിനജല വിഭാഗത്തിൽ വാബാഗിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടതായും, വാബാഗ് ഇന്ത്യയുടെയും വാബാഗ് റൊമാനിയയുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ ഓർഡർ നേടിയതെന്നും വാ ടെക് വാബാഗ് ഇന്ത്യ അറിയിച്ചു. ഈ പ്രോജക്റ്റ് ഉപ്പുവെള്ളം സംസ്കരിക്കുന്നതിന് അൾട്രാഫിൽട്രേഷൻ, മൃദുലമാക്കൽ, റിവേഴ്സ് ഓസ്മോസിസ് എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും. ഈ ഓർഡറിൽ മതിയായ പേയ്‌മെന്റ് സെക്യൂരിറ്റികൾ ഉൾപ്പെടുന്നതായും കമ്പനി കൂട്ടിച്ചേർത്തു.

മുനിസിപ്പൽ, വ്യാവസായിക ഉപയോക്താക്കൾക്കായി ജലശുദ്ധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് വാ ടെക് വാബാഗ് ലിമിറ്റഡ്. ഇതിനകം 6000-ലധികം പ്രോജക്ടുകൾ പൂർത്തിയാക്കിയ കമ്പനിക്ക് 30-ലധികം രാജ്യങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട് .

X
Top