അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഫെഡ് റിസര്‍വ് മീറ്റിംഗ്; 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധന ചലനമുണ്ടാക്കില്ല

കൊച്ചി: ഫെഡ് റിസവര്‍വ് മേധാവി ജെറോം പവലിന്റെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് വിപണി. നിരക്ക് വര്‍ദ്ധന 25 ബിപിഎസില്‍ ഒതുങ്ങുന്ന പക്ഷം അത് കാര്യമായ സ്വാധീനം ചെലുത്തില്ല. അത്രയും വര്‍ദ്ധന വിപണി പ്രതീക്ഷിക്കുന്നുണ്ട് എന്നതാണ് കാരണം.

എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന സൂചന വിപണിയെ ഉയരാന്‍ സഹായിക്കും, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു. കൂടുതല്‍ നിരക്ക് വര്‍ധന ആവശ്യമില്ലെന്നത് വിപണിയ്ക്ക് ഉത്തേജനം നല്‍കുന്ന ഘടകമാണ്. അതേസമയം അത്തരമൊരു പ്രഖ്യാപനത്തിനുള്ള സാധ്യത വിരളമാണ്.

പണപ്പെരുപ്പം നിയന്ത്രണവിധേയമായാലും ഫെഡ് റിസര്‍വ് സേഫ് പ്ലേയ്ക്ക് മുതിരുമെന്നതിനാലാണ് ഇത്. വിപണിയുടെ റേഞ്ച് ബൗണ്ട് ചലനം തുടരാന്‍ സാധ്യതയുണ്ടെങ്കിലും, ഫലങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായി വ്യക്തിഗത സ്റ്റോക്കുകള്‍ പ്രതികരിക്കും, വിജയകുമാര്‍ പറഞ്ഞു.

മാത്രമല്ല, ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ പാദ ഫലങ്ങളും ഡിവിആര്‍ ഓഹരികള്‍ റദ്ദാക്കാനുള്ള അവരുടെ തീരുമാനവും എല്‍ ആന്‍ഡ് ടിയുടെ മികച്ച പ്രകടനവും പോസിറ്റീവ് ആണ്.

X
Top