നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

വി-ഗാർഡ് ആദ്യ പാദ വരുമാനം ₹1466.08 കോടി

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 0.7 % കുറവോടെ 1466.08 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1477.10 കോടി രൂപയാണ് വരുമാനം നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമാന പാദത്തെ അപേക്ഷിച്ചു അറ്റാദായം 25.4% കുറവോടെ 98.97 കോടി രൂപയിൽ നിന്ന് 73.85 കോടി രൂപയായി.

“വേനൽക്കാലം ദുർബലമായിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ചു നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ബിസിനസ് വളർച്ചയിൽ നേരിയ കുറവുണ്ടായി. വേനൽകാലത്ത് വിറ്റഴിക്കുന്ന ഉൽപന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞ സാഹചര്യത്തിലും, ഇലക്ട്രോണിക്സ്, ഇലട്രിക്കൽ മേഖലകളിൽ വളർച്ച രേഖപ്പെടുത്താനായത് നേട്ടമാണ്.

കമ്പനിയുടെ മൊത്ത വരുമാനം ആരോഗ്യകരമായ നിലയിൽ തുടരുന്നു. വരും പാദങ്ങളിൽ ഉൽപന്നങ്ങളുടെ ഡിമാൻഡ് സാധാരണ നിലയിലാകുമെന്നും ബ്രാൻഡ് നിർമ്മാണത്തിലും ശേഷി മെച്ചപ്പെടുത്തലിലും നിക്ഷേപം തുടരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സൺഫ്ലേമിന്റെ പ്രവർത്തനങ്ങൾ വി-ഗാർഡുമായി ലയിപ്പിക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, ഇത് ഏകോപനം വേഗത്തിലാക്കും”- എന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

X
Top