പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

ലിയോണാർഡോയെ ഏറ്റെടുത്ത് യുഎസ്ടി

തിരുവനന്തപുരം: ഓസ്‌ട്രേലിയ – ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻനിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യുഎസ്ടി ഏറ്റെടുത്തു.

ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ. യുഎസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിരുത് എന്നിവയും ലിയോണാർഡോയുടെ പ്രവർത്തന വൈദഗ്ധ്യവും ഒരുമിപ്പിച്ചു മുന്നേറാൻ ഈ ഏറ്റെടുക്കൽ സഹായിക്കും.

ലിയോണാർഡോയുടെ വിപണി വ്യാപ്തി വർധിപ്പിക്കാനും, ഒപ്പം യു എസ് ടി യുടെ ഓസ്‌ട്രേലിയൻ സാന്നിധ്യം ശക്തിപ്പെടുത്താനും ഇതിലൂടെ സാധ്യമാകും.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സേവനങ്ങൾ പ്രദാനം ചെയ്യാനും, സാങ്കേതികത്തികവോടെ മോഡൽ ഡിസൈൻ, പ്രോഡക്റ്റ് എഞ്ചിനീയറിങ്, പ്രവർത്തന മികവ്, എന്നിവയ്‌ക്കൊപ്പം ജെൻ എഐ, ഡാറ്റാ സേവനങ്ങൾ, സാസ്, ക്‌ളൗഡ്‌, ഇന്റലിജെന്റ് ഓട്ടോമേഷൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതിക സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് കഴിഞ്ഞ എട്ടു വർഷക്കാലമായി ഓസ്ട്രേലിയൻ മേഖലയിൽ യു എസ് ടി പ്രവർത്തിച്ചു വരുന്നുണ്ട്.

ലിയോണാർഡോ എന്ന കമ്പനിയെ സ്വന്തമാക്കിയതോടെ യു എസ് ടി തങ്ങളുടെ സംഘടനാപരമായ മികവിലൂടെ വിദഗ്ധ സേവനങ്ങൾ, കൂടുതൽ ഉപഭോക്താക്കൾ, പ്രാദേശിക സഖ്യങ്ങൾ എന്നിവ മെച്ചപ്പെടുത്തും.

എഴുപതിലേറെ ജീവനക്കാരുമായി മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിയോണാർഡോ ഓസ്‌ട്രേലിയയിലെ എല്ലാ നഗരങ്ങളിലും സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള കമ്പനിയാണ്.

യുഎസ്ടി യുമായി ചേരുന്നതോടെ കമ്പനിയ്ക്ക് തങ്ങളുടെ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ ഓസ്‌ട്രേലിയ- ന്യു സീലാൻഡ് മേഖലയിൽ ഒന്നാകെ വ്യാപിപ്പിക്കാൻ കഴിയും.

യു എസ് ടി യുമായുള്ള സഖ്യത്തിലൂടെ തങ്ങളുടെ ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്റ്, ഓട്ടോമേഷൻ, ഇന്റെഗ്രേഷൻ സേവനങ്ങളുടെ മികവ് പല മടങ്ങു വർധിപ്പിക്കാനും, ഒപ്പം പ്രാദേശിക സാങ്കേതിക സ്ഥാപനങ്ങളുമായി യു എസ് ടി യുടെ തന്ത്രപരമായ കൈകോർക്കലുകൾക്ക് ആക്കം കൂട്ടി വിവിധ വ്യാപാര മേഖലകൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യാനും സഹായിക്കും.

റെഡ് ഹാറ്റ്, സോഫ്റ്റ് വെയർ എജി, ഓട്ടോമേഷൻ എനിവെയർ, വർക്കാറ്റോ, യു ഐ പാത്ത് തുടങ്ങിയവായുടെ പങ്കാളിയായ ലിയോണാർഡോ ഉപഭോക്താക്കൾക്ക് സാങ്കേതിക മികവ് ഉറപ്പാക്കുന്ന കമ്പനിയാണ്.

1999 ൽ ബ്രിസ്‌ബേനിൽ തുടക്കം കുറിച്ച ലിയോണാർഡോ ഇപ്പോൾ മെൽബൺ, സിഡ്നി, പെർത്ത് തുടങ്ങിയ നഗരങ്ങളിലെ ശക്ത സാന്നിധ്യമാണ്.

ഇരു കമ്പനികളും ഒന്നായി പ്രവർത്തിക്കുന്നതോടെ യു എസ് ടി യുടെ ബൃഹത്തായ ഡിജിറ്റൽ മികവ്, ലിയോണാർഡോയുടെ സവിശേഷ പ്രോസസ് വൈദഗ്ധ്യവുമായി ബന്ധിപ്പിച്ച് ഓസ്‌ട്രേലിയ ന്യൂസീലാൻഡ് മേഖലയിലെ ഉപഭോക്തൃ കമ്പനികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാൻ കഴിയും.

X
Top