
ന്യൂയോര്‍ക്ക്: ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകള്‍ക്കും ചിപ്പുകള്‍ക്കും മുകളില്‍ 100 താരിഫ് ചുമത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ചിപ്പുകളുടേയും സെമികണ്ടക്ടറുകളുടേയും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനാണിത്.
ഓവല്‍ ഓഫീസില്‍ ആപ്പിള്‍ സിഇഒ ടിം കുക്കുമായുള്ള സംഭാഷണത്തിന് ശേഷമാണ് ട്രമ്പ് ഇക്കാര്യം അറിയിച്ചത്. ഇത് വഴി യുഎസിന്റെ ഉത്പാദനമേഖലയെ കൂടുതല്‍ നേട്ടങ്ങളിലേയ്ക്ക് നയിക്കാനാകും.
ഇറക്കുമതി ചെയ്യുന്ന ചിപ്പുകള്‍ക്കും സെമികണ്ടക്ടറുകള്‍ക്കും മേല്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും എന്നാല്‍ യുഎസില്‍ ഇവ നിര്‍മ്മിക്കാമെന്നേറ്റ കമ്പനികളേയും ഉത്പാദന സൗകര്യങ്ങളൊരുക്കുന്ന കമ്പനികളേയും താരിഫില്‍ നിന്നൊഴിവാക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
അന്തര്‍ദ്ദേശീയ ടെക്ക് കമ്പനികളെ യുഎസില്‍ ഫാക്ടറികള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.