നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തി യുഎസ് ഹയര്‍ ബില്‍

മുംബൈ: യുഎസ് സെനറ്റിലെ ഒരു സ്വകാര്യ അംഗം അവതരിപ്പിച്ച യുഎസ് ഹാള്‍ട്ടിംഗ് ഇന്റര്‍നാഷണല്‍ റീലോക്കേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് (HIRE) ബില്‍, മുന്‍ ട്രംപ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ താരിഫ് മുന്നറിയിപ്പ്, എന്നിവ ഇന്ത്യന്‍ ഐടി വ്യവസായത്തെ അസ്വസ്ഥമാക്കി.വിദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന യുഎസ് സേവനങ്ങളില്‍ 25 ശതമാനം നികുതി ചുമത്തുന്ന ബില്ലാണ് ഹയര്‍.

ഇന്ത്യയിലെ മുന്‍നിര കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍,വിപ്രോ, ടെക്ക് മഹീന്ദ്ര എന്നിവ ആശ്രയിക്കുന്നത് യുഎസ് വിപണികളെ ആയതിനാല്‍ പ്രശ്നം ഗുരുതരാണ്. ഈ കമ്പനികളുടെ വരുമാനത്തിന്റെ 55-65 ശതമാനമാണ് യുഎസിന്റെ സംഭാവന. കൂടാതെ, സിറ്റിഗ്രൂപ്പ്, ജെപി മോര്‍ഗന്‍ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, ഫൈസര്‍, മൈക്രോസോഫ്റ്റ്, സെന്റ് ഗോബെയ്ന്‍ തുടങ്ങിയ ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ ഇന്ത്യന്‍ ഐടി ഭീമന്മാരുടെ ഉപഭോക്താക്കളാണ്.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആഗോള കോര്‍പ്പറേഷനുകളുമായും വിദേശ സര്‍ക്കാറുകളുമായും ചര്‍ച്ചകള്‍ നടത്തി.

അതേസമയം, കടുത്ത രാഷ്ട്രീയ എതിര്‍പ്പ് നേരിടുന്നതിനാല്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ” നിയമം പാസ്സാകണമെങ്കില്‍, കാര്യമായ ലോബിയിംഗും വോട്ടിംഗും ആവശ്യമാണ്. മിക്കവാറും എല്ലാ യുഎസ് കോര്‍പ്പറേഷനുകളെയും ബാധിക്കുന്നതിനാല്‍ ബില്‍ നിയമമാകുക അസംഭവ്യമാണ്,” ഇവൈ ഇന്ത്യ ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് & ഓപ്പറേഷന്‍സ് പാര്‍ട്ണര്‍ അരിന്ദം സെന്‍ പറഞ്ഞു. ഇന്ത്യന്‍ ഐടി മേഖല ഇക്കാര്യത്തില്‍ ജാഗരൂകരാണ്.

നിലവില്‍ കമ്പനികളെ തേടി യുഎസ് ഓര്‍ഡറുകളെത്തുന്നുണ്ട്. കൂടാതെ യൂറോപ്പില്‍ നിന്നും പ്രൊജക്ടുകള്‍ ലഭ്യമാകുന്നു.

X
Top