അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

യുപിഐ ടാപ് ആന്‍ഡ് പേ സംവിധാനം ജനുവരിയില്‍

ജനുവരി 31ഓടെ എല്ലാ യു.പി.ഐ ഇപാടുകാര്‍ക്കും ടാപ് ആന്‍ഡ് പേ സംവിധാനം ലഭിച്ചു തുടങ്ങിയേക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI). നിലവില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ഇത് നടപ്പാക്കാന്‍ അന്തിമ തീയതി നിര്‍ദേശിച്ചിട്ടില്ല.

പേയ്‌മെന്റ് കമ്പനികള്‍ക്ക് അവരുടെ ആപ്പില്‍ എപ്പോള്‍ വേണമെങ്കിലും യു.പി.ഐ ടാപ്പ് ആന്‍ഡ് പേ ഫീച്ചര്‍ സൗകര്യം നടപ്പാക്കാം. ജനുവരി 31ന് മുന്‍പായി എല്ലാ കമ്പനികളും ഇത് നടപ്പാക്കുമെന്നാണ് എന്‍.പി.സി.ഐയുടെ പ്രതീക്ഷ.

ഭീം ആപ്പ്, പേയ്ടിഎം എന്നീ ആപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ സൗകര്യം ലഭ്യമാണെന്ന് എന്‍.പി.സി.ഐയുടെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.

ടാപ് ആന്‍ഡ് പേ
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് മറ്റ് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യങ്ങള്‍ക്കൊപ്പം യു.പി.ഐ ടാപ് ആന്‍ഡ് പേ സൗകര്യവും അവതരിപ്പിച്ചത്.

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) ടെക്‌നോളജി ഉപയോഗപ്പെടുത്തി പണം നല്‍കുന്നയാളുടെ യു.പി.ഐ ഐഡി അഥവാ വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ് (VPA) ശേഖരിച്ച് ഇടപാട് നടത്തുന്ന സംവിധാനമാണിത്.

ക്യാമറ വഴി ക്യു.ആര്‍ കോഡ് ഉപയോഗിക്കാതെ തന്നെ പേയ്‌മെന്റ് സാധ്യമാകും. എന്‍.എഫ്.സി എനേബിള്‍ഡ് ആയ മൊബൈലുകളിലും ഉപകരണങ്ങളിലും ഈ സേവനം ഉപയോഗിക്കാം.

പേയ്‌മെന്റ് ആപ്പുകളുടെ ഹോം പേജിലെ യു.പി.ഐ ആപ്ലിക്കേഷനുകളില്‍ കോള്‍-ടു-ആക്ഷന്‍ എന്നൊരു സംവിധാനം നടപ്പാക്കുമെന്ന് അടുത്തിടെ എന്‍.പി.സി.ഐ പറഞ്ഞിരുന്നു.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഈ സൗകര്യമുണ്ടാകും.

യു.പി.ഐ ലൈറ്റ് അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്ക് നിലവില്‍ 500 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ ടാപ് ഫീച്ചര്‍ വഴി ചെയ്യാം. 500 രൂപയ്ക്ക് മുകളില്‍ ഉള്ളവയ്ക്ക് യു.പി.ഐ പിന്‍ ആവശ്യമാണ്.

യു.പി.ഐ ടാപ് ആന്‍ഡ് പേ സേവനം വിപുലമാക്കണമെങ്കില്‍ കച്ചവടക്കാരും മറ്റും എന്‍.എഫ്.സിക്കായി സര്‍ട്ടിഫൈഡ് ചെയ്തിട്ടുള്ള യു.പി.ഐ സ്മാര്‍ട്ട് ക്യു.ആര്‍ അല്ലെങ്കില്‍ ടാഗ്‌സ് ഉപയോഗിക്കേണ്ടതുണ്ട്. അതാണ് ഇത് നടപ്പാക്കാന്‍ കാലതാമസം വരുന്നത്.

X
Top