ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബര്‍ പാദത്തില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: നഗര പ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലും പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 2022 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 7.2 ശതമാനമായി കുറഞ്ഞു.ഒരു വര്‍ഷം മുമ്പ് ഇത് 8.7 ശതമാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

മാത്രമല്ല, 2022 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ തൊഴിലില്ലായ്മ നിരക്കും 7.2 ശതമാനമാണ്. 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് (യുആര്‍)7.6 ശതമാനം. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 8.6 ശതമാനം.

നഗരപ്രദേശങ്ങളിലുള്ള പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 6.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം 8.3 ശതമാനമായ സ്ഥാനത്താണിത്.2022 ജൂലൈ-സെപ്റ്റംബറില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനവും 2022 ഏപ്രില്‍-ജൂണില്‍ 7.1 ശതമാനവും 2022 ജനുവരി-മാര്‍ച്ചില്‍ 7.7 ശതമാനവുമായിരുന്നു.

നഗരപ്രദേശങ്ങളിലെ (15 വയസും അതില്‍ കൂടുതലുമുള്ള) സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷം മുമ്പ് 10.5 ശതമാനമായിരുന്നത് 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 9.6 ശതമാനമായി. 2022 ജൂലൈ-സെപ്റ്റംബറില്‍ ഇത് 9.4 ശതമാനവും 2022 ഏപ്രില്‍-ജൂണില്‍ 9.5 ശതമാനവും 2022 ജനുവരി-മാര്‍ച്ചില്‍ 10.1 ശതമാനവുമാണ്.നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 2022 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 48.2 ശതമാനമായി വര്‍ധിച്ചു,

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 47.3 ശതമാനമായിരുന്നു. 2022 ജൂലൈ-സെപ്റ്റംബറിലെ തൊഴില്‍ പങ്കാളിത്തം 47.9 ശതമാനം. 2022 ഏപ്രില്‍-ജൂണിലേത് 47.5 ശതമാനം.

പതിനേഴാമത് തൊഴില്‍ സേന സര്‍വേ (പിഎല്‍എഫ്എസ്) പ്രകാരമാണ് കണക്കുകള്‍. 2017 ഏപ്രിലിലാണ് പിഎല്‍എഫ്എസ് ആരംഭിച്ചത്. സര്‍വേയുടെ അടിസ്ഥാനത്തില്‍, തൊഴിലില്ലായ്മ നിരക്ക്, തൊഴിലാളി ജനസംഖ്യാ അനുപാതം (WPR), ലേബര്‍ ഫോഴ്‌സ് പങ്കാളിത്ത നിരക്ക് (LFPR), തൊഴിലാളികളുടെ വിശാല പദവിയിലുള്ള വിതരണം എന്നിങ്ങനെ തൊഴില്‍ ശക്തി സൂചകങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്തുന്നു.

ഇത് ഒരു ത്രൈമാസ ബുള്ളറ്റിനായാണ് പ്രസിദ്ധീകരിക്കുക. കറന്റ് വീക്ക്‌ലി സ്റ്റാറ്റസിലെ (സിഡബ്ല്യുഎസ്) തൊഴിലില്ലാത്ത വ്യക്തികളുടെ കണക്കുകള്‍, സര്‍വേ കാലയളവില്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തൊഴിലില്ലായ്മയുടെ ശരാശരി ചിത്രം നല്‍കുന്നു. ഒരു വ്യക്തി ആഴ്ചയില്‍ ഏതെങ്കിലും ദിവസത്തില്‍ ഒരു മണിക്കൂര്‍ പോലും ജോലി ചെയ്തില്ലെങ്കിലും ആ കാലയളവില്‍ ഏതെങ്കിലും ദിവസത്തില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജോലി അന്വേഷിച്ച് ലഭ്യമാകാതിരുന്നാലും ഒരു വ്യക്തിയെ തൊഴില്‍രഹിതനായി കണക്കാക്കുന്നു.

സിഡബ്ല്യുഎസ് അനുസരിച്ച്, തൊഴില്‍ സേന എന്നത്, സര്‍വേ തീയതിക്ക് മുമ്പുള്ള ഒരു ആഴ്ചയില്‍ ശരാശരി ജോലി ചെയ്യുന്നവരുടെയോ തൊഴിലില്ലാത്തവരുടെയോ എണ്ണമാണ്. തൊഴില്‍ സേന സംഖ്യയുടെ ശതമാനമാണ് എല്‍എഫ്പിആര്‍.

X
Top