ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.2 ശതമാനമായി കുറഞ്ഞു, മൂന്നുമാസത്തെ കുറഞ്ഞ തോത്

ന്യൂഡല്‍ഹി: ദേശീയ തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.2 ശതമാനമായി. മൂന്നുമാസത്തെ കുറഞ്ഞ തോതാണിത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗ്രാമീണമേഖലയില്‍ പ്രത്യേകിച്ചും സ്്ത്രീകളില്‍ തൊഴിലില്ലായ്മ കുറഞ്ഞതാണ് നേട്ടത്തിന് കാരണം.ജൂണില്‍ 5.6 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകളിലെ തൊഴിലില്ലായ്മ ജൂലൈയില്‍ 5.1 ശതമാനവും പുരുഷന്മാരിലേത് 5.3 ശതമാനവുമാണ്.

ഗ്രാമീണ തൊഴിലില്ലായ്മ 4.4 ശതമാനമായി കുറഞ്ഞപ്പോള്‍ നഗരപ്രദേശങ്ങളിലേത് 7.2 ശതമാനമായി നേരിയ തോതില്‍ വര്‍ദ്ധിച്ചു. ജൂണില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 7.1 ശതമാനമായിരുന്നു.

യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 15.3 ശതമാനത്തില്‍ നിന്ന് 14.9 ശതമാനമായി കുറഞ്ഞുവെന്നും ഇത് മൂന്നുമാസത്തെ കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 54.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ സ്ത്രീകളുടെ പങ്കാളിത്തം 33.3 ശതമാനമാണ്.

നേരത്തെയിത് 32 ശതമാനമായിരുന്നു. ഗ്രാമീണ സ്ത്രീകളിലെ എല്‍എഫ്പിആര്‍ 35.2 ശതമാനമായും നഗരത്തിലിത് 25.2 ശതമാനത്തില്‍ നിന്നും 25.8 ശതമാനമായും ഉയര്‍ന്നു. എത്രപേര്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ സജീവമായി ജോലി അന്വേഷിക്കുന്നു എന്നതാണ് എല്‍എഫ്പിആര്‍ കാണിക്കുന്നത്.

ഗ്രാമീണ മേഖലയില്‍ 70.9 ശതമാനം സ്ത്രീകളും 44.6 ശതമാനം പുരുഷന്മാരും കാര്‍ഷിക മേഖലയെ തൊഴിലിനായി ആശ്രയിക്കുമ്പോള്‍ നഗരങ്ങളില്‍ 64.9 ശതമാനം സ്ത്രീകളും 60.6 ശതമാനം പുരുഷന്മാരും സേവനമേഖലയില്‍ ജോലി ചെയ്യുന്നു.

89,505 വീടുകളേയും 379222 വ്യക്തികളേയും സര്‍വേയില്‍ ഉള്‍പ്പെടുത്തി.

X
Top