ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

യുകെയിൽ 9 വർഷത്തിനിടെ അടച്ചുപൂട്ടിയത് 6000-ത്തിലധികം ബാങ്ക് ശാഖകൾ

ലണ്ടൻ: 2015 മുതൽ ഇതുവരെ യുകെയിൽ 6000-ത്തിലധികം ബാങ്ക് ശാഖകൾ അടച്ചു പൂട്ടിയതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട്. ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങും വന്നതോടെയാണ് ബാങ്കുകൾ ശാഖകളുടെ എണ്ണം വൻതോതിൽ വെട്ടി കുറച്ചത്. ഒരു ബാങ്ക് ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങൾ യുകെയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ മണ്ഡലങ്ങളിലെ ആകെ ജനസംഖ്യ 30 ലക്ഷത്തിലധികം വരും. നിലവിലുള്ള വിവിധ ബാങ്കുകളുടെ 55 ശാഖകൾ കൂടി അടച്ചു പൂട്ടാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളും ഈ മാസം പുറത്തു വന്നിരുന്നു.

ഓൺലൈനായും മൊബൈൽ ബാങ്കിങ്ങിലൂടെയും പണം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾ പരമ്പരാഗത കൗണ്ടർ സേവനങ്ങളിൽ താല്പര്യപ്പെടുന്നവരല്ലെന്നതാണ് ശാഖകൾ അടച്ചുപൂട്ടുന്നതിന് ബാങ്കുകൾ നൽകുന്ന വിശദീകരണം. ബ്രാഞ്ചുകളുടെ എണ്ണം വെട്ടി ചുരുക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും വാടക ഇനത്തിലും മറ്റും ബാങ്കുകൾക്ക് ലാഭം നേടാൻ കഴിയും. എന്നാൽ മൊബൈൽ ബാങ്കിങ് പോലുള്ള ടെക്നോളജിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത നല്ലൊരു ശതമാനം ആളുകൾ ബ്രാഞ്ചുകളുടെ എണ്ണം കുറച്ചതു വഴി ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നത് മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധി പേരെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ചെറുകിട സംരംഭകരും ഏറെ ബുദ്ധിമുട്ട് നേരിടുന്നു. പ്രത്യേകിച്ച് കടയുടമകൾക്കും ചെറുകിട ബിസിനസുകാർക്കും അവരുടെ പണം നിക്ഷേപിക്കാൻ മൈലുകളോളം സഞ്ചരിക്കേണ്ട സാഹചര്യം പല സ്ഥലങ്ങളിലും ഉണ്ട്.

X
Top