തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

203 കോടി രൂപയുടെ അറ്റാദായം നേടി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ജൂൺ പാദത്തിൽ 203 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി, മുൻ വർഷം ഇതേ കാലയളവിൽ ഇത് 233 കോടി രൂപയായിരുന്നു. ഇത് ഉജ്ജീവന്റെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണ്. ബാങ്കിന്റെ വായ്പാ പോർട്ട്‌ഫോളിയോ 38% വാർഷിക വളർച്ചയോടെ 19,409 കോടി രൂപയായി. കൂടാതെ അതിന്റെ അറ്റ ​​പലിശ മാർജിൻ മുൻ വർഷത്തെ അപേക്ഷിച്ച് 9.6% ആയി മെച്ചപ്പെട്ടപ്പോൾ മൂന്ന് മാസം മുമ്പ് 7.3% ആയിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം ജൂൺ അവസാനത്തോടെ 6.5% ആയി കുറഞ്ഞു. അതേസമയം അറ്റ എൻപിഎ 0.6% ൽ നിന്ന് 0.1% ആയി മെച്ചപ്പെട്ടു.

മുൻവർഷത്തെ 473 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 39 ലക്ഷം രൂപയായിരുന്നു ഈ പാദത്തിലെ മൊത്തം വിഹിതം. ബാങ്കിന്റെ മൊത്തം വരുമാനം 40% വർധിച്ച് 1,000 കോടി രൂപയിലെത്തിയപ്പോൾ പ്രവർത്തന ലാഭം 271 കോടി രൂപയായിരുന്നു, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 68% വർധന രേഖപ്പെടുത്തി. ആസ്തികളിൽ നിന്നുള്ള ബാങ്കിന്റെ വരുമാനം നിലവിൽ 0.86% ആണ്. പ്രസ്തുത പാദത്തിൽ ബാങ്കിന്റെ നിക്ഷേപങ്ങൾ 35% വർധിച്ച് 18,449 കോടി രൂപയായപ്പോൾ, കാസ അനുപാതം 28% ആയി മെച്ചപ്പെട്ടു. 575 ശാഖകളിലൂടെ 66 ലക്ഷം ഉപഭോക്താക്കൾക്ക് ഉജ്ജീവൻ സേവനം നൽകുന്നു. 

X
Top