കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

റഷ്യന്‍ എണ്ണ നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ സമവായം; അന്തര്‍ദ്ദേശീയ വിപണില്‍ എണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍

ലണ്ടന്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ഭാഗികമായി നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമവായത്തിലെത്തിയതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില റെക്കോര്‍ഡ് ഉയരത്തിലെത്തി. ദശാബ്ദത്തെ തുടര്‍ച്ചയായ മാസവര്‍ധനവുകളാണ് എണ്ണ രേഖപ്പെടുത്തിയത്. ബ്രെന്റ് അവധി വില രണ്ട് മാസത്തെ ഉയരമായ ബാരലിന് 122 ഡോളറിലെത്തി.
യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് അവധി ബാരലിന് 117.31 ഡോളറിലാണുള്ളത്. വെള്ളിയാഴ്ചയിലെ ക്ലോസിംഗ് റേറ്റില്‍ നിന്നും 2.24 ഡോളര്‍ അധികമാണിത്. വര്‍ഷാവസാനമാകുമ്പോഴേയ്ക്കും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 99 ശതമാനം കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയനില്‍ ധാരണയായത്.
ഉടക്കിനില്‍ക്കുന്ന ഹംഗറിയെ അനുനയിപ്പിക്കാനായതോടെയാണ് നിരോധനം യാഥാര്‍ത്ഥ്യമായത്. അതേസമയം വിതരണ തടസ്സം കാരണം എണ്ണവില നിലവില്‍ ഉയര്‍ന്നാണിരിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം പ്രത്യേകിച്ച് എണ്ണവില ഉയരില്ലെന്നും എസ്പിഐ അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് പാര്‍ടണ്‍ സ്റ്റീഫന്‍ ഇന്‍സ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ചൈനീസ് ലോക്ഡൗണ്‍ ബുധനാഴ്ച അവസാനിക്കുന്നതോടെ ഡിമാന്റ് വര്‍ധിക്കുകയും എണ്ണവില ഉയരുകയും ചെയ്യും.
അതേസമയംഉത്പാദനം ഉയര്‍ത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദം റഷ്യ ഉള്‍പ്പെടുന്ന എണ്ണഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് അവഗണിച്ചു. നേരിയ തോതില്‍ മാത്രമേ ജൂലൈയിലെ എണ്ണഉത്പാദനം ഒപെക് രാഷ്ട്രങ്ങള്‍ ഉയര്‍ത്തുകയുള്ളൂ. ഉത്പാദനം കഴിഞ്ഞവര്‍ഷത്തെ കരാര്‍ പ്രകാരമായിരിക്കുമെന്ന് അവര്‍ അറിയിച്ചു.
എണ്ണ വിപണി സമതുലിതമാണെന്നും നിലവിലെ വര്‍ധവിന് കാരണം തങ്ങളുടെ ഭാഗത്തുനിന്നുള്ള ഉത്പാദനക്കുറവല്ലെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി റഷ്യന്‍ എണ്ണ നിരോധിക്കാനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍ നീങ്ങുകയാണ്. എന്നാല്‍ ഹംഗറിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നീട്ടിവയ്‌ക്കേണ്ടി വന്നു. ഒടുവില്‍ അംഗരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിന് ഹംഗറി വഴങ്ങി എന്നുവേണം തീരുമാനത്തില്‍ നിന്നും മനസ്സിലാക്കാന്‍.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന ഭയം മൂലമാണ് ഹംഗറി ഉപരോധത്തെ എതിര്‍ത്തിരുന്നത്.

X
Top