
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക് 2,445 കോടി രൂപയുടെ അറ്റാദായം നേടി.
ബാങ്കിന്റെ പ്രവർത്തന ലാഭം 6037 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 14.12ശതമാനം ഉയർന്ന് 5,13,527 കോടി രൂപയിലെത്തി.
ആകെ നിഷ്ക്രിയ ആസ്തി മുൻ വർഷത്തേക്കാള്‍ 3.46 ശതമാനത്തില്‍ നിന്ന് 2.69 ശതമാനമായി കുറഞ്ഞു.
അറ്റ പലിശ വരുമാനം, പലിശയിതര വരുമാനം എന്നിവ കൂടിയതാണ് നേട്ടമായതെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ അശ്വനി കുമാർ പറഞ്ഞു.